യുകെയിൽ രജിസ്റ്റേഡ് നഴ്സാകാം

ഒരു വർഷം കൊണ്ട് ബിഎസ്‌സി ഓണേഴ്സ് ബിരുദം നേടാനുള്ള കോഴ്സുകളാണുള്ളത്
Nurses opportunity in UK
യുകെയിൽ രജിസ്റ്റേഡ് നഴ്സാകാം
Updated on

ജനറൽ നഴ്സിങ് പാസായ വിദ്യാർഥികൾക്ക് വലിയ തുക മുടക്കാതെ തന്നെ യുകെയിൽ രജിസ്റ്റേർഡ് നഴ്സാകാം. ഒരു വർഷം കൊണ്ട് ബിഎസ്‌സി ഓണേഴ്സ് ബിരുദം നേടാനുള്ള കോഴ്സുകളാണുള്ളത്. യുകെയിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് സഫോക്കിന്‍റെ കീഴിലുള്ള കോളെജുകളാണ് ഈ കോഴ്സുകൾ നൽകുന്നത്.

ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് ടോപ് അപ്, ബിഎസ്‌സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബിഎസ്‌സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്‍റൽ ഹെൽത് നഴ്സിങ് ടോപ് അപ് എന്നിവയാണ് കോഴ്സുകൾ. കോഴ്സ് ഫീസ് 7500 പൗണ്ട് (ഏകദേശം ഏഴര ലക്ഷം രൂപ). ഈ മൂന്നു കോഴ്സുകൾ പാസാകുന്ന വിദ്യാർഥികൾക്ക് യുകെയിൽ രജിസ്ട്രേഡ് നഴ്സാകാനുള്ള പരീക്ഷ എഴുതാനുള്ള യോഗ്യത നേടാനാകും.

രണ്ടു പരീക്ഷകളാണ് ഇതിനുള്ളത് - സിബിറ്റി എക്സാം, ഒഎസ്‌സിഇ എക്സാം (ഓസ്കീ). ഈ പരീക്ഷകൾ വിജയിക്കുന്നവർക്ക് രജിസ്ട്രേഡ് നഴ്സായി യുകെയിൽ ജോലി ചെയ്യാനാകും.

മൊത്തം 70 സീറ്റുകളാണ് ഈ പ്രോഗ്രാമിനായി യൂണിവേഴ്സിറ്റി ഓഫ് സഫോക് അനുവദിച്ചിരിക്കുന്നത്. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. രണ്ടു വർഷം സ്റ്റേ ബാക്കും ലഭിക്കും. രജിസ്ട്രേ‍ഡ് നഴ്സാകുന്നതിനുള്ള പരീക്ഷ പാസാകുന്നതു വരെ നഴ്സിങ് അസിസ്റ്റന്‍റ് ആകാനുള്ള യോഗ്യതയാണ് ഈ കോഴ്സുകൾ നൽകുക.

ഐഇഎൽടിഎസ് 6, 5.5 അല്ലെങ്കിൽ ഒഇടി സ്കോർ സി, അല്ലെങ്കിൽ പിടിഇ 59 സ്കോർ ഉള്ളവർക്ക് അപേക്ഷിക്കാം. അഡ്മിഷൻ സെപ്റ്റംബറിൽ പൂർത്തിയാകും. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. ബിഎസ്‌സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബിഎസ്‌സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്‍റൽ ഹെൽത് നഴ്സിങ് ടോപ് അപ് കോഴ്സുകൾ ബിഎസ്‌സി നഴ്സിങ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാം. സ്റ്റേബാക്ക് ഉൾപ്പെടുന്ന മൂന്നു വർഷത്തിനുള്ളിൽ ഓസ്കീ പരീക്ഷ എഴുതി രജിസ്റ്റേഡ് നഴ്സാകാൻ കഴിയും.

Trending

No stories found.

Latest News

No stories found.