അ​​തു​​ല്യ​​പ്ര​​തി​​ഭ​​യ്ക്ക് വി​​ട

ആ​​ർ​​ക്കൊ​​പ്പം അ​​ഭി​​ന​​യി​​ച്ചാ​​ലും എ​​ത്ര ചെ​​റി​​യ വേ​​ഷ​​മാ​​യാ​​ലും ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ വേ​​റി​​ട്ടു ത​​ന്നെ നി​​ൽ​​ക്കും
അ​​തു​​ല്യ​​പ്ര​​തി​​ഭ​​യ്ക്ക് വി​​ട
Updated on

നിഷ്ക​​ള​​ങ്ക​​മാ​​യ ആ ​​ത​​മാ​​ശ​​ക​​ൾ ഇ​​നി​​യി​​ല്ല. ഇ​​ന്ന​​സെ​​ന്‍റ് എ​​ന്ന അ​​തു​​ല്യ ന​​ട​​ൻ ഈ ​​ലോ​​ക​​ത്തോ​​ടു യാ​​ത്ര പ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ എ​​ന്താ​​ണ് ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ സ്ഥാ​​നം എ​​ന്നു പ​​രി​​ശോ​​ധി​​ച്ചാ​​ൽ, എ​​ന്തു മ​​ഹ​​ത്താ​​യ സ്ഥാ​​ന​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നു ന​​ൽ​​കാ​​നാ​​വാ​​ത്ത​​ത് എ​​ന്ന മ​​റു​​ചോ​​ദ്യ​​മാ​​വും മ​​ന​​സി​​ൽ തി​​രി​​ച്ചു​​വ​​രു​​ക. ചെ​​റി​​യ വേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ സി​​നി​​മാ ലോ​​ക​​ത്തെ​​ത്തി​​യ അ​​ദ്ദേ​​ഹം ഹാ​​സ്യ ന​​ട​​നെ​​ന്ന നി​​ല​​യി​​ലും സ്വ​​ഭാ​​വ ന​​ട​​നെ​​ന്ന നി​​ല​​യി​​ലും സ്വ​​ന്ത​​മാ​​യ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ർ​​ക്കൊ​​പ്പം അ​​ഭി​​ന​​യി​​ച്ചാ​​ലും എ​​ത്ര ചെ​​റി​​യ വേ​​ഷ​​മാ​​യാ​​ലും ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ വേ​​റി​​ട്ടു ത​​ന്നെ നി​​ൽ​​ക്കും. ഓ​​രോ ക​​ഥാ​​പാ​​ത്ര​​ത്തെ​​യും ഏ​​റ്റ​​വും മി​​ഴി​​വു​​റ്റ രീ​​തി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച് ആ​​സ്വാ​​ദ​​ക​​ന്‍റെ ഹൃ​​ദ​​യ​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ന​​സെ​​ന്‍റി​​ന് അ​​സാ​​മാ​​ന്യ പ്ര​​തി​​ഭ ത​​ന്നെ​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​ഞ്ചു പ​​തി​​റ്റാ​​ണ്ടു നീ​​ണ്ട ആ ​​സി​​നി​​മാ ജീ​​വി​​ത​​ത്തി​​ൽ എ​​ഴു​​നൂ​​റി​​ല​​ധി​​കം ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളി​​ലാ​​ണ് അ​​ദ്ദേ​​ഹം അ​​ഭി​​ന​​യി​​ച്ച​​ത്. സു​​ദീ​​ർ​​ഘ​​മാ​​യൊ​​രു കാ​​ലം വെ​​ള്ളി​​ത്തി​​ര​​യി​​ൽ സ​​ജീ​​വ​​മാ​​യി തു​​ട​​രാ​​ൻ ക​​ഴി​​യു​​ക​​യെ​​ന്നാ​​ൽ അ​​തു തെ​​ളി​​യി​​ക്കു​​ന്ന​​ത് ആ ​​ന​​ട​​ന്‍റെ പ്ര​​തി​​ഭാ​​വി​​ലാ​​സ​​മാ​​ണ്.

സ​​വി​​ശേ​​ഷ​​മാ​​യ ശ​​രീ​​ര​​ഭാ​​ഷ​​യും നാ​​ട്ടു​​ശൈ​​ലി​​യി​​ലു​​ള്ള സം​​ഭാ​​ഷ​​ണ​​വും ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്. മ​​ല​​യാ​​ളി​​ക​​ൾ ഓ​​ർ​​ത്തോ​​ർ​​ത്തു ചി​​രി​​ക്കു​​ന്ന എ​​ത്ര​​യെ​​ത്ര സി​​നി​​മാ​​രം​​ഗ​​ങ്ങ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​താ​​യു​​ണ്ട്. കി​​ലു​​ക്ക​​ത്തി​​ലെ കി​​ട്ടു​​ണ്ണി​​യും മ​​ണി​​ച്ചി​​ത്ര​​ത്താ​​ഴി​​ലെ ഉ​​ണ്ണി​​ത്താ​​നും ഗോ​​ഡ്ഫാ​​ദ​​റി​​ലെ സ്വാ​​മി​​നാ​​ഥ​​നും റാം​​ജി​​റാ​​വു സ്പീ​​ക്കി​​ങ്ങി​​ലെ മാ​​ന്നാ​​ർ മ​​ത്താ​​യി​​യും ക​​ല്യാ​​ണ​​രാ​​മ​​നി​​ലെ മി​​സ്റ്റ​​ർ പോ​​ഞ്ഞി​​ക്ക​​ര​​യും വി​​യ​​റ്റ്നാം കോ​​ള​​നി​​യി​​ലെ കെ.​​കെ. ജോ​​സ​​ഫും തു​​ട​​ങ്ങി മ​​ല​​യാ​​ളി​​ക​​ളു​​ടെ മ​​ന​​സി​​ൽ നി​​ന്നു മാ​​യാ​​ത്ത നി​​ര​​വ​​ധി വേ​​ഷ​​ങ്ങ​​ൾ. മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​ജോ​​ടി​​ക​​ളാ​​യി​​രു​​ന്നു ഇ​​ന്ന​​സെ​​ന്‍റും കെ​​പി​​എ​​സി ല​​ളി​​ത​​യും. ഇ​​വ​​ർ ഒ​​ന്നി​​ച്ച് അ​​ഭി​​ന​​യി​​ച്ച അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​യ ഹാ​​സ്യ​​രം​​ഗ​​ങ്ങ​​ൾ ഒ​​ന്നി​​നൊ​​ന്നു മി​​ക​​ച്ച​​വ​​യാ​​ണ്. കേ​​ളി​​യി​​ലെ ലാ​​സ​​ർ മു​​ത​​ലാ​​ളി, അ​​ദ്വൈ​​ത​​ത്തി​​ലെ ശേ​​ഷാ​​ദ്രി അ​​യ്യ​​ർ, ത​​സ്ക​​ര വീ​​ര​​നി​​ലെ ഈ​​പ്പ​​ച്ച​​ൻ, മ​​ഴ​​വി​​ൽ​​കാ​​വ​​ടി​​യി​​ലെ ക​​ള​​രി​​ക്ക​​ൽ ശ​​ങ്ക​​ര​​ൻ​​കു​​ട്ടി മേ​​നോ​​ൻ, പൊ​​ൻ​​മു​​ട്ട​​യി​​ടു​​ന്ന താ​​റാ​​വി​​ലെ പ​​ണി​​ക്ക​​ർ തു​​ട​​ങ്ങി ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ വി​​ല്ല​​ൻ വേ​​ഷ​​ങ്ങ​​ളും ഏ​​റെ ശ്ര​​ദ്ധേ​​യം. അ​​തേ​​സ​​മ​​യം ത​​ന്നെ കാ​​ബൂ​​ളി​​വാ​​ല​​യി​​ലെ "ക​​ന്നാ​​സ്', ജ​​ഗ​​തി​​യു​​ടെ "ക​​ട​​ലാ​​സി'​​നൊ​​പ്പം മ​​ല​​യാ​​ളി​​ക​​ളെ​​യാ​​കെ ക​​ര​​യി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

സി​​നി​​മ​​യി​​ൽ മാ​​ത്ര​​മ​​ല്ല ജീ​​വി​​ത​​ത്തി​​ലും ഏ​​തൊ​​രു വി​​ഷ​​യ​​ത്തെ​​യും ന​​ർ​​മ​​ത്തി​​ൽ പൊ​​തി​​ഞ്ഞ് അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ഇ​​ന്ന​​സെ​​ന്‍റി​​നോ​​ളം ക​​ഴി​​വു​​ള്ള​​വ​​ർ അ​​പൂ​​ർ​​വം. സ്വ​​ന്തം ജീ​​വി​​ത​​ത്തി​​ലെ പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു വി​​വ​​രി​​ക്കു​​ന്ന​​തു​​പോ​​ലും മ​​റ്റു​​ള്ള​​വ​​രി​​ൽ ചി​​രി പ​​ട​​ർ​​ത്താ​​ൻ ഇ​​ട​​വ​​രു​​ത്തു​​ന്ന രീ​​തി​​യി​​ലാ​​യി​​രു​​ന്നു. പ​​രാ​​ജ​​യ​​പ്പെ​​ട്ട ബാ​​ല്യ​​കൗ​​മാ​​ര​​ങ്ങ​​ളും പ​​ല വേ​​ഷ​​ങ്ങ​​ൾ കെ​​ട്ടി​​യു​​ള്ള അ​​ല​​ച്ചി​​ലും രാ​​ഷ്ട്രീ​​യ​​വും ക​​ച്ച​​വ​​ട​​വും നാ​​ടു​​വി​​ട​​ലും പ​​ട്ടി​​ണി​​യും അ​​തി​​നെ​​ല്ലാ​​മി​​ട​​യി​​ൽ ക​​ണ്ടു​​മു​​ട്ടി​​യ​​വ​​രു​​ടെ ജീ​​വി​​ത​​ങ്ങ​​ളും എ​​ല്ലാം ഹാ​​സ്യ​​ത്തി​​ൽ പൊ​​തി​​ഞ്ഞ് ഇ​​ന്ന​​സെ​​ന്‍റ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത് കേ​​ര​​ളം കേ​​ട്ടു ശീ​​ലി​​ച്ചു​​പോ​​യ​​താ​​ണ്. "ചി​​രി​​ക്കു പി​​ന്നി​​ൽ' എ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ത്മ​​ക​​ഥ​​യി​​ൽ ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ ചി​​രി​​ക്കു പി​​ന്നി​​ലു​​ള്ള യ​​ഥാ​​ർ​​ഥ മു​​ഖ​​വും സ​​ങ്ക​​ട​​ങ്ങ​​ളും നി​​റ​​യു​​ന്നു​​ണ്ട്. ഒ​​രി​​ക്ക​​ലും ആ​​രെ​​യും ബോ​​റ​​ടി​​പ്പി​​ക്കാ​​ത്ത വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​ത്. ച​​ല​​ച്ചി​​ത്ര താ​​ര​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ​​യെ ദീ​​ർ​​ഘ​​കാ​​ലം ന​​യി​​ച്ച ഇ​​ന്ന​​സെ​​ന്‍റ് സം​​ഘ​​ട​​നാ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ഴ്ച​​വ​​ച്ച പാ​​ട​​വം എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട​​താ​​ണ്.

കാ​​ൻ​​സ​​ർ പോ​​ലൊ​​രു രോ​​ഗ​​ത്തോ​​ടു പൊ​​രു​​തു​​മ്പോ​​ഴും അ​​ദ്ദേ​​ഹം പ്ര​​ക​​ടി​​പ്പി​​ച്ച തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സം മ​​ഹാ​​രോ​​ഗം ബാ​​ധി​​ച്ച എ​​ത്ര​​യോ ആ​​ളു​​ക​​ൾ​​ക്ക് ജീ​​വി​​ക്കാ​​നു​​ള്ള പ്ര​​ത്യാ​​ശ പ​​ക​​ർ​​ന്നു ന​​ൽ​​കി. പ​​ത്തു​​വ​​ർ​​ഷം മു​​ൻ​​പ് കാ​​ൻ​​സ​​ർ രോ​​ഗം തി​​രി​​ച്ച​​റി​​ഞ്ഞ അ​​ദ്ദേ​​ഹം കൃ​​ത്യ​​മാ​​യ ചി​​കി​​ത്സ​​യി​​ലൂ​​ടെ​​യാ​​ണ് ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​ന്ന​​ത്. രോ​​ഗ​​ത്തെ മ​​റി​​ക​​ട​​ക്കാ​​നു​​ള്ള ആ​​ത്മ​​ധൈ​​ര്യം അ​​സാ​​ധാ​​ര​​ണ​​മാ​​യ തോ​​തി​​ൽ സം​​ഭ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു അ​​ദ്ദേ​​ഹ​​ത്തി​​ന്. കാ​​ൻ​​സ​​ർ​​കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള "കാ​​ൻ​​സ​​ർ വാ​​ർ​​ഡി​​ലെ ചി​​രി' എ​​ന്ന പു​​സ്ത​​ക​​വും ഇ​​ന്ന​​സെ​​ന്‍റി​​ന്‍റേ​​താ​​യി​​ട്ടു​​ണ്ട്. രോ​​ഗ​​കാ​​ലം താ​​ണ്ടി​​യ ക​​ഥ​​ക​​ളും കാ​​ര്യ​​ങ്ങ​​ളും ന​​ർ​​മ്മ​​ത്തി​​ൽ ചാ​​ലി​​ച്ചു ത​​ന്നെ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ആ​​ൽ​​ഫ പെ​​യ്ൻ ആ​​ൻ​​ഡ് പാ​​ലി​​യേ​​റ്റി​​വ് എ​​ന്ന സം​​ഘ​​ട​​ന​​യി​​ലൂ​​ടെ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും അ​​ദ്ദേ​​ഹം സ​​ജീ​​വ​​മാ​​യി​​രു​​ന്നു.

2014ൽ ​​ചാ​​ല​​ക്കു​​ടി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു ജ​​യി​​ച്ച ഇ​​ന്ന​​സെ​​ന്‍റ് 1979ൽ ​​ഇ​​രി​​ങ്ങാ​​ല​​ക്കു​​ട മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. സി​​നി​​മ​​യു​​ടെ മാ​​ന്ത്രി​​ക ലോ​​ക​​ത്ത് ഒ​​തു​​ങ്ങാ​​തെ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ന്നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും ഇ​​ങ്ങ​​നെ പ​​ങ്കാ​​ളി​​യാ​​യി. ദേ​​ഹ​​വി​​യോ​​ഗം കൊ​​ണ്ട് ഇ​​ല്ലാ​​താ​​വു​​ന്ന​​ത​​ല്ല അ​​തു​​ല്യ​​നാ​​യ ഈ ​​ക​​ലാ​​കാ​​ര​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ളും ഓ​​ർ​​മ​​ക​​ളും.

Trending

No stories found.

Latest News

No stories found.