വീ​ണ്ടും നി​തീ​ഷി​ന്‍റെ യു-​ടേ​ൺ|മുഖപ്രസംഗം

ബി​ജെ​പി​യെ വി​ട്ടു​വ​രു​മ്പോ​ൾ ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും ഒ​രു മ​ടി​യു​മി​ല്ലാ​തെ സ്വീ​ക​രി​ക്കും. തി​രി​ച്ചു ചെ​ല്ലു​മ്പോ​ൾ ബി​ജെ​പി ഇ​രു​കൈ​യും നീ​ട്ടി എ​തി​രേ​ൽ​ക്കും
വീ​ണ്ടും നി​തീ​ഷി​ന്‍റെ യു-​ടേ​ൺ|മുഖപ്രസംഗം
Updated on

അവ​സ​ര​വാ​ദ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ​റു​ള്ള നേ​താ​വാ​ണു ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ചു​വ​ടു​മാ​റ്റ​വും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത​ല്ല. ത​നി​ക്ക് അ​ധി​കാ​ര​ത്തി​ൽ ഒ​രു കു​റ​വും ഉ​ണ്ടാ​വ​രു​ത്. അ​തു മാ​ത്ര​മാ​ണ് നി​തീ​ഷി​ന്‍റെ ല​ക്ഷ്യം. ത​ന്‍റെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ഓ​രോ സ​മ​യ​ത്തും ഓ​രോ പ​ക്ഷ​ത്തു നി​ൽ​ക്കു​ക എ​ന്ന​താ​ണ്. രാ​ഷ്‌​ട്രീ​യ അ​ടി​യൊ​ഴു​ക്കു​ക​ളും പി​ന്നാ​മ്പു​റ നീ​ക്ക​ങ്ങ​ളും മു​ൻ​കൂ​ട്ടി​ക്ക​ണ്ട് സു​ര​ക്ഷി​ത​മാ​യി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും മാ​റി സ്വ​ന്തം നി​ല ഭ​ദ്ര​മാ​ക്കു​ന്ന​തി​ൽ അ​സാ​മാ​ന്യ വ​ഴ​ക്കം ത​ന്നെ​യു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബി​ഹാ​റി​ൽ ചെ​റി​യ ഇ​ട​വേ​ള​യൊ​ഴി​കെ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രു​ന്ന​തും ഇ​ങ്ങ​നെ മു​ന്ന​ണി മാ​റി​ക്ക​ളി​ച്ചാ​ണ്.

അ​തി​നെ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ള്ള​ത് ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും ബി​ജെ​പി​യും നി​തീ​ഷി​ന്‍റെ അ​വ​സ​ര​വാ​ദ രാ​ഷ്‌​ട്രീ​യ​ത്തോ​ടു സ​ഹ​ക​രി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ്. ബി​ജെ​പി​യെ വി​ട്ടു​വ​രു​മ്പോ​ൾ ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും ഒ​രു മ​ടി​യു​മി​ല്ലാ​തെ സ്വീ​ക​രി​ക്കും. തി​രി​ച്ചു ചെ​ല്ലു​മ്പോ​ൾ ബി​ജെ​പി ഇ​രു​കൈ​യും നീ​ട്ടി എ​തി​രേ​ൽ​ക്കും. ഒ​പ്പം ആ​രു നി​ന്നാ​ലും മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര നി​തീ​ഷി​ന്! ഇ​പ്പോ​ഴ​ത്തെ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ 44 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു നി​തീ​ഷി​ന്‍റെ ഐ​ക്യ ജ​ന​താ​ദ​ളി​ന് (ജെ​ഡി​യു) ഉ​ള്ള​ത്. 243 അം​ഗ സ​ഭ​യി​ൽ ആ​ർ​ജെ​ഡി​ക്ക് 79 പേ​രു​ണ്ട്. 78 എം​എ​ൽ​എ​മാ​രാ​ണു ബി​ജെ​പി​ക്കു​ള്ള​ത്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം നി​തീ​ഷ് കു​മാ​റി​നു ന​ൽ​കി അ​ധി​കാ​രം പ​ങ്കി​ടാ​ൻ ര​ണ്ടു ക​ക്ഷി​ക​ളും മ​ടി കാ​ണി​ച്ചി​ട്ടി​ല്ല. ത​ലേ​ദി​വ​സം വ​രെ ത​ള്ളി​പ്പ​റ​ഞ്ഞ നേ​താ​വി​നെ അ​ടു​ത്ത സു​പ്ര​ഭാ​ത​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യാ​ണ്!

ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് നി​തീ​ഷ് ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ച് ആ​ർ​ജെ​ഡി- കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ലേ​ക്കു വ​ന്ന​ത്. അ​ന്നു മു​ത​ലു​ള്ള പ​രി​ശ്ര​മം കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു ഭ​ര​ണ​ത്തു​ട​ർ​ച്ച ന​ൽ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു. അ​തി​നു വേ​ണ്ടി നി​തീ​ഷ് ത​ന്നെ മു​ൻ​കൈ​യെ​ടു​ത്തു രൂ​പ​വ​ത്ക​രി​ച്ച​താ​ണ് "ഇ​ന്ത്യ' സ​ഖ്യം. ഈ ​സ​ഖ്യം വി​ട്ടാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ബി​ജെ​പി​യോ​ടു ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. "ഇ​ന്ത്യ' സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ത​ന്നെ ബി​ജെ​പി പ​ക്ഷ​ത്തെ​ത്തി എ​ന്ന​താ​ണു വി​രോ​ധാ​ഭാ​സം. കോ​ൺ​ഗ്ര​സി​നെ​യും മ​റ്റു ബി​ജെ​പി ഇ​ത​ര ക​ക്ഷി​ക​ളെ​യും ഒ​രു​മി​പ്പി​ച്ചു നി​ർ​ത്താ​ൻ ത​നി​ക്കു ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ വ​ള​ർ​ത്തി​യ നേ​താ​വാ​യി​രു​ന്നു നി​തീ​ഷ്. ബി​ജെ​പി​ക്കെ​തി​രേ വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​റ്റ്ന​യി​ലാ​ണു ന​ട​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ​യും ഇ​ട​തു ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ൾ അ​ട​ക്കം 17 പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നു​ള്ള മു​ന്ന​ണി​യെ​ക്കു​റി​ച്ച് അ​ന്ന് ഏ​റെ വാ​ചാ​ല​നാ​യി നി​തീ​ഷ് കു​മാ​ർ.

പി​ന്നീ​ടും എ​ത്ര​യോ വ​ട്ടം "ഇ​ന്ത്യ' മു​ന്ന​ണി​യു​ടെ പ്ര​ധാ​ന നേ​താ​വെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു അ​ദ്ദേ​ഹം. പ​ക്ഷേ, ത​നി​ക്കു പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​വി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ വീ​ണ്ടും ബി​ജെ​പി​യു​ടെ താ​വ​ളം തേ​ടി. മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ആ​ർ​ജെ​ഡി ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ടെ​ന്ന ആ​ശ​ങ്ക​യും ക​ളം മാ​റി​ച്ച​വി​ട്ടാ​ൻ നി​തീ​ഷി​നെ പ്രേ​രി​പ്പി​ച്ചു​കാ​ണും. "ഇ​ന്ത്യ' സ​ഖ്യം വേ​ണ്ട​വി​ധ​ത്തി​ൽ ക​രു​ത്താ​ർ​ജി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സും പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള വ​ടം​വ​ലി മു​ന്ന​ണി​യെ ത​ള​ർ​ത്തു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ നി​തീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക്കു ക​ന​ത്ത പ്ര​ഹ​രം ത​ന്നെ​യാ​വും. 40 ലോ​ക്സ​ഭാ സീ​റ്റു​ക​ളാ​ണ് ബി​ഹാ​റി​ലു​ള്ള​ത്. ഇ​തി​ൽ 39 സീ​റ്റും ക​ഴി​ഞ്ഞ ത​വ​ണ ജെ​ഡി​യു- ബി​ജെ​പി- എ​ൽ​ജെ​പി സ​ഖ്യം തൂ​ത്തു​വാ​രി​യ​താ​ണ്. ജെ​ഡി​യു​വി​ന്‍റെ തി​രി​ച്ചു​വ​ര​വോ​ടെ ബി​ഹാ​റി​ൽ ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. പ്രാ​യോ​ഗി​ക രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണു ബി​ജെ​പി​യു​ടെ ല​ക്ഷ്യം. കാ​ലു​മാ​റി വ​രു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും കൈ​ക്കൊ​ള്ളു​ന്ന സ​മീ​പ​നം ഇ​തു ത​ന്നെ​യാ​ണ്.

Trending

No stories found.

Latest News

No stories found.