അഡ്വാനിക്ക് ലഭിച്ച പരമോന്നത പദവി | മുഖപ്രസംഗം

ബിജെപിയുടെ സമുന്നതരായ രണ്ടു സ്ഥാപക നേതാക്കളും അങ്ങനെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹരായിരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൽ.കെ. അഡ്വാനിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൽ.കെ. അഡ്വാനിയുംFile Photo
Updated on

ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒ​ന്നാം മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​ക്ക് ഭാ​ര​ത ര​ത്ന സ​മ്മാ​നി​ച്ച​ത്. 2015 മാ​ർ​ച്ച് 27ന് ​അ​ന്ന​ത്തെ രാ​ഷ്‌​ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി ഡ​ൽ​ഹി​യി​ലെ വാ​ജ്പേ​യി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ ആ ​പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​നാ​യി വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു വാ​ജ്പേ​യി അ​ന്ന്. ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന ലാ​ൽ കൃ​ഷ്ണ അ​ഡ്വാ​നി​ക്കും ഭാ​ര​ത ര​ത്ന പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു; മോ​ദി​യു​ടെ ര​ണ്ടാം സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ. ബി​ജെ​പി​യു​ടെ സ​മു​ന്ന​ത​രാ​യ ര​ണ്ടു സ്ഥാ​പ​ക നേ​താ​ക്ക​ളും അ​ങ്ങ​നെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​ക്ക് അ​ർ​ഹ​രാ​യി​രി​ക്കു​ക​യാ​ണ്.

വെ​റും ര​ണ്ടു സീ​റ്റി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ക​രു​ത്തി​ലേ​ക്കു പാ​ർ​ട്ടി​യെ വ​ള​ർ​ത്തി വ​ലു​താ​ക്കി​യ നേ​താ​വ് എ​ന്ന​താ​ണ് അ​ഡ്വാ​നി​യു​ടെ പ്ര​ത്യേ​ക​ത. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന​തും മ​റ്റാ​രു​മ​ല്ല. രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ, ര​ഥ​യാ​ത്ര​യു​ടെ നാ​യ​ക​ൻ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഭാ​ര​ത ര​ത്ന​യാ​യി മാ​റു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ ആ​വേ​ശ​ക​ര​മാ​ണ് വാ​ജ്പേ​യി​ക്കു പി​ന്നാ​ലെ അ​ഡ്വാ​നി​യും ഈ ​ബ​ഹു​മ​തി​യി​ലൂ​ടെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ഉ​പ പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ലും പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്ന നി​ല​യി​ലും അ​ഡ്വാ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ഗ​ത്ഭ്യം കാ​ണാ​തി​രി​ക്കി​ല്ല. ന​മ്മു​ടെ കാ​ല​ത്തെ ഏ​റ്റ​വും ആ​ദ​ര​ണീ​യ​രാ​യ രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​രി​ൽ ഒ​രാ​ളാ​ണ് അ​ഡ്വാ​നി​യെ​ന്ന് ന​രേ​ന്ദ്ര മോ​ദി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. താ​ഴേ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ അ​ദ്ദേ​ഹം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര വ​രെ എ​ത്തി​യ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​ഡ്വാ​നി​യു​ടെ രാ​ഷ്‌​ട്രീ​യ ആ​ശ​യ​ങ്ങ​ളോ​ടു വി​യോ​ജി​പ്പു​ള്ള​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പാ​ർ​ല​മെ​ന്‍റ​റി ജീ​വി​ത​ത്തെ ത​ള്ളി​പ്പ​റ​യി​ല്ല.

1984ൽ ​ര​ണ്ടു ലോ​ക്സ​ഭാ സീ​റ്റു മാ​ത്രം ല​ഭി​ച്ച ബി​ജെ​പി​യെ 1989ൽ 85 ​സീ​റ്റി​ലേ​ക്കും 1991ൽ 120 ​സീ​റ്റി​ലേ​ക്കും ന​യി​ച്ച​ത് അ​ഡ്വാ​നി​യാ​ണ്. അ​തോ​ടെ കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ രാ​ഷ്‌​ട്രീ​യ ക​ക്ഷി​യാ​യി ബി​ജെ​പി മാ​റി. അ​വി​ടെ നി​ന്നാ​ണ് 1996ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി വ​ള​രു​ന്ന​തും 13 ദി​വ​സം നീ​ണ്ട വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യു​ണ്ടാ​വു​ന്ന​തും. 1998ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​യി​ക്കു​ന്ന എ​ന്‍ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യും അ​ഡ്വാ​നി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​വു​ക​യും ചെ​യ്തു. അ​ണ്ണാ ഡി​എം​കെ പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തോ​ടെ 13 മാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്‍ഡി​എ അ​ധി​കാ​രം നി​ല​നി​ർ​ത്തി. വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തും അ​ഡ്വാ​നി ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്ഥാ​ന​ത്തും തു​ട​ർ​ന്നു. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഈ ​മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ് 2002ൽ ​അ​ഡ്വാ​നി ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഉ​യ​രു​ന്ന​ത്. 2004ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്‍റെ യു​പി​എ സ​ർ​ക്കാ​ർ ഭ​രി​ച്ച 10 വ​ർ​ഷം പ്ര​തി​പ​ക്ഷ​ത്തെ ന​യി​ച്ച​ത് അ​ഡ്വാ​നി​യാ​ണ്. ര​ഥ​യാ​ത്ര​യി​ലൂ​ടെ ബി​ജെ​പി​യെ​യും പാ​ർ​ട്ടി​യു​ടെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച ഈ ​നേ​താ​വി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര മാ​ത്രം അ​ക​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഭാ​ര​ത ര​ത്ന ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ നേ​താ​വാ​ണ് അ​ഡ്വാ​നി. ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ക​ർ​പ്പൂ​രി ഠാ​ക്കൂ​റി​ന് ഏ​താ​നും ദി​വ​സം മു​ൻ​പാ​ണു ഭാ​ര​ത ര​ത്ന പ്ര​ഖ്യാ​പി​ച്ച​ത്; അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്ത് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി. സാ​മൂ​ഹി​ക നീ​തി​ക്കും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​ണു ക​ർ​പ്പൂ​രി ഠാ​ക്കൂ​ർ. ഏ​റ്റ​വും പി​ന്നാ​ക്ക​മാ​യ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി കൂ​ടി​യാ​യി​രു​ന്നു. അ​ധഃ​സ്ഥി​ത​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കി സാ​മൂ​ഹി​ക വി​പ്ല​വ​ത്തി​നു തു​ട​ക്ക​മി​ട്ട അ​ദ്ദേ​ഹം സാ​മൂ​ഹി​ക നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്ന​ണി​യി​ൽ ത​ന്നെ നി​ല​കൊ​ണ്ട നേ​താ​വാ​ണ്.

വാ​ജ്പേ​യി​ക്ക് ഭാ​ര​ത ര​ത്ന സ​മ്മാ​നി​ച്ച 2015ൽ ​മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ​യ്ക്കും പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് 2019ൽ ​മൂ​ന്നു പേ​ർ​ക്കാ​ണ് ഈ ​സ​ർ​ക്കാ​ർ ഭാ​ര​ത ര​ത്ന സ​മ്മാ​നി​ച്ച​ത്; പ്ര​ണ​ബ് മു​ഖ​ർ​ജി, ഗാ​യ​ക​ൻ ഭൂ​പ​ൻ ഹ​സാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഭാ​ര​തീ​യ ജ​ന​സം​ഘം നേ​താ​വു​മാ​യി​രു​ന്ന നാ​നാ​ജി ദേ​ശ്മു​ഖ് എ​ന്നി​വ​ർ​ക്ക്. ഹ​സാ​രി​ക​യ്ക്കും ദേ​ശ്മു​ഖി​നും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് ഭാ​ര​ത ര​ത്ന പ്ര​ഖ്യാ​പി​ച്ച​ത്.

ജീ​വി​ത​ത്തി​ലു​ട​നീ​ളം താ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ദ​ർ​ശ​ങ്ങ​ൾ​ക്കു കൂ​ടി​യു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്നാ​ണ് അ​ഡ്വാ​നി പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത്. ത​നി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. ഇ​ന്ന​ത്തെ പാ​ക്കി​സ്ഥാ​നി​ൽ ജ​നി​ച്ച്, വി​ഭ​ജ​ന​കാ​ല​ത്ത് ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റി, ഇ​ക്കാ​ല​മ​ത്ര​യും രാ​ജ്യ​ത്തെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യും അ​തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്ത അ​ഡ്വാ​നി​ക്കു ന​ൽ​കു​ന്ന ഈ ​ആ​ദ​ര​വ് മോ​ദി സ​ർ​ക്കാ​രി​നോ​ടു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്. രാ​ജ്യ​ത്ത് സാം​സ്കാ​രി​ക ദേ​ശീ​യ​ത, ഹി​ന്ദു​ത്വം എ​ന്നീ പ്ര​ത്യ​യ ശാ​സ്ത്ര​ത്തെ വ​ള​ർ​ത്തി​യെ​ടു​ത്ത​തി​ൽ മു​ഖ്യ​സ്ഥാ​നം വ​ഹി​ച്ച അ​ഡ്വാ​നി​യെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തു ഗു​ണം ചെ​യ്യു​മെ​ന്ന​തി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നും സം​ശ​യ​മു​ണ്ടാ​വി​ല്ല.

Trending

No stories found.

Latest News

No stories found.