കരുത്തനായ ഭരണാധികാരിയും കർക്കശക്കാരനായ സ്പീക്കറും | മുഖപ്രസംഗം

മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലും വ​​​​ക്കം പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു.
Vakkom Purushothaman
Vakkom Purushothaman
Updated on

പ‍ഴ​​​​യ ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ പ്ര​​​​ഗ​​​​ത്ഭ​​​​നാ​​​​യി​​​​രു​​​​ന്ന ഒ​​​​രു രാ​​​​ഷ്ട്രീ​​​​യ നേ​​​​താ​​​​വി​​​​നെ​​​​ക്കൂ​​​​ടി കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ഷ്ട​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​ക്കു പി​​​​ന്നാ​​​​ലെ ക​​​​രു​​​​ത്തു​​​​റ്റ ഒ​​​​രു നേ​​​​താ​​​​വി​​​​നെ​​​​ക്കൂ​​​​ടി കോ​​​​ൺ​​​​ഗ്ര​​​​സി​​​​നും ന​​​​ഷ്ട​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. സു​​​​ദീ​​​​ർ​​​​ഘ​​​​മാ​​​​യ രാ​​​​ഷ്ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ഭ​​​​ര​​​​ണ​​​​മി​​​​ക​​​​വി​​​​ന്‍റെ​​​​യും തി​​​​ള​​​​ക്കം ബാ​​​​ക്കി​​​​വ​​​​ച്ചാ​​​​ണ് വ​​​​ക്കം പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ ഈ ​​​​ലോ​​​​ക​​​​ത്തു​​​​നി​​​​ന്നു യാ​​​​ത്ര​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​ലും രാ​​​​ഷ്ട്രീ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ലും പ​​​​ല നി​​​​ർ​​​​ണാ​​​​യ​​​​ക മു​​​​ഹൂ​​​​ർ​​​​ത്ത​​​​ങ്ങ​​​​ളും കു​​​​റി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ നേ​​​​താ​​​​വാ​​​​ണ് അ​​​​ദ്ദേ​​​​ഹം. എ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​വു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ പ​​​​ല​​​​തു​​​​ണ്ട്. ര​​​​ണ്ടു ത​​​​വ​​​​ണ​​​​യാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലം നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​റാ​​​​യി​​​​രു​​​​ന്നു വ​​​​ക്കം പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ അ​​​​ച്ച​​​​ട​​​​ക്കം പാ​​​​ലി​​​​ക്കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​നാ​​​​ക്കി​​​​യ അ​​​​ദ്ദേ​​​​ഹം ക​​​​ർ​​​​ക്ക​​​​ശ​​​​ക്കാ​​​​ര​​​​നാ​​​​യ സ്പീ​​​​ക്ക​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ല്ല നി​​​​ല​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം എ​​​​പ്പോ​​​​ഴും ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. സ​​ഭാ ന​​ട​​പ​​ടി​​ക​​ളി​​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കു​​ന്ന​​തി​​ൽ പ്ര​​ത്യേ​​ക ഊ​​ന്ന​​ൽ ന​​ൽ​​കി​​യി​​രു​​ന്നു. ഭ​​ര​​ണ- പ്ര​​തി​​പ​​ക്ഷ, ജൂ​​നി​​യ​​ർ- സീ​​നി​​യ​​ർ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ അം​​ഗ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​ൻ വ​​ക്ക​​ത്തി​​നു ക​​ഴി​​ഞ്ഞു. അ​​​​തി​​​​ലൂ​​​​ടെ ത​​​​ന്നെ അ​​ദ്ദേ​​ഹം ജ​​​​ന​​​​ശ്ര​​​​ദ്ധ നേ​​​​ടി. പി​​​​ന്നീ​​​​ട് ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ​​​​പ്പോ​​​​ഴും സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​ ചെ​​​യ​​​ർ​​​മാ​​​ൻ പാ​​​​ന​​​​ലി​​​​ൽ അ​​​​ദ്ദേ​​​​ഹം അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലും വ​​​​ക്കം പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം കൈ​​​​വി​​​​ട്ടു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ വ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പാ​​​​ട​​​​വം സ​​​​ഹാ​​​​യി​​​​ച്ചു. ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്ഥാ​​​​ന​​​​ത്തി​​​​രി​​​​ക്കു​​​​മ്പോ​​​​ഴും ത​​​​ന്‍റെ ജോ​​​​ലി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി ചെ​​​​യ്യ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​നു നി​​ർ​​ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു. ത​​​​നി​​​​ക്കു ശ​​​​രി​​​​യെ​​​​ന്നു ബോ​​​​ധ്യ​​​​മു​​​​ള്ള നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ മു​​​​റു​​​​കെ പി​​​​ടി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ‌അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ വെ​​ട്ടി​​ത്തു​​റ​​ന്നു പ​​റ​​ഞ്ഞു. മി​​​​ക​​​​ച്ച അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ എ​​​​ന്നു ത​​​​ന്നെ അ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​ണം. അ​​​​ധി​​​​കാ​​​​രം എ​​​​ങ്ങ​​​​നെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നു വ​​​​ക്ക​​​​ത്തി​​​​ന് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു ത​​​​ന്നെ​​​​യാ​​​​ണ് വി​​​​വി​​​​ധ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹം ഒ​​​​രു​​​​പോ​​​​ലെ ശോ​​​​ഭി​​​​ച്ച​​​​ത്.

രാ​​​​ഷ്ട്രീ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​നി​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തേ​​​​ക്കും പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന വ​​​​ക്കം പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​മാ​​​​യാ​​​​ണ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി ജീ​​​​വി​​​​തം തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. 1952ലെ ​​ആ​​ദ്യ ​​പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ർ​​​​എ​​​​സ്പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി വ​​​​ക്കം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ചു ജ​​​​യി​​​​ച്ചു. 1967ലും 1969​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ശേ​​ഷം 1970ൽ ​​​​ആ​​​​ദ്യ​​​​മാ​​​​യി ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ​​​​നി​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി. ഇ​​​​ത​​​​ട​​​​ക്കം അ​​​​ഞ്ചു ത​​​​വ​​​​ണ​​​​യാ​​​​ണ് വ​​​​ക്കം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച​​​​ത്. മൂ​​​​ന്നു ത​​​​വ​​​​ണ സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ അം​​ഗ​​മാ​​യി. തൊ​​​ഴി​​​ൽ, കൃ​​​ഷി, നി​​​യ​​​മം, ആ​​​രോ​​​ഗ്യം, ടൂ​​​റി​​​സം, ധ​​​ന​​​കാ​​​ര്യം, എ​​​ക്സൈ​​​സ്, ലോ​​​ട്ട​​​റി തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ അ​​​ദ്ദേ​​​ഹം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ‌തൊ​​​​ഴി​​​​ൽ, കൃ​​​​ഷി വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി നി​​​​യ​​​​മ​​​​ത്തി​​​​നും ചു​​​​മ​​​​ട്ടു തൊ​​​​ഴി​​​​ലാ​​​​ളി നി​​​​യ​​​​മ​​​​ത്തി​​​​നും രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നി​​​​യ​​​​മം രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ത​​​രി​​​ശു കി​​​ട​​​ന്ന പാ​​​ട​​​ത്ത് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു സ​​​ർ​​​ക്കാ​​​ർ കൃ​​​ഷി​​​യി​​​റ​​​ക്കി​​​യ​​​തു​​​പോ​​​ലു​​​ള്ള വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളും വ​​​ക്കം എ​​​ന്ന കൃ​​​ഷി മ​​​ന്ത്രി​​​യു​​​ടെ കാ​​​ല​​​ത്തു​​​ണ്ടാ​​​യി. സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ റ​​​ഫ​​​റ​​​ൽ സ​​​മ്പ്ര​​​ദാ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്, ഡ​​​ൽ​​​ഹി​​​യി​​​ൽ കേ​​​ര​​​ള ഹൗ​​​സും സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ഗ​​​സ്റ്റ് ഹൗ​​​സു​​​ക​​​ളും നി​​​ർ​​​മി​​​ച്ച​​​ത് തു​​​ട​​​ങ്ങി വ​​​ക്കം പേ​​​രി​​​ൽ കു​​​റി​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ പ​​​ല​​​താ​​​ണ്. 1980ലെ ​​​ഇ.​​​കെ. നാ​​​യ​​​നാ​​​ർ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​രോ​​​ഗ്യം, ടൂ​​​റി​​​സം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ മ​​​ന്ത്രി​​​യാ​​​യ​​​ത്. 2004ലെ ​​​ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ൽ ധ​​​ന​​​കാ​​​ര്യ​​​വും എ​​​ക്സൈ​​​സും ലോ​​​ട്ട​​​റി​​​യും കൈ​​​കാ​​​ര്യം ചെ​​​യ്തു.

1982-84, 2001-2004 കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്ന വ​​​ക്കം 1984ൽ ​​​നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് 1989ലും ​​​അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ നി​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി. എം​​​പി​​​യാ​​​യി​​​രി​​​ക്കെ പ​​​ബ്ലി​​​ക് അ​​​ണ്ട​​​ർ​​​ടേ​​​ക്കി​​​ങ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തും വ​​​ക്കം ഇ​​​രു​​​ന്നി​​​ട്ടു​​​ണ്ട്. ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ ദ്വീ​​​പി​​​ന്‍റെ ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ, മി​​​സോ​​​റം ഗ​​​വ​​​ർ​​​ണ​​​ർ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം ത്രി​​​പു​​​ര ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യും വ​​​ഹി​​​ച്ചു. കാ​​​ൽ നൂ​​​റ്റാ​​​ണ്ടോ​​​ളം എ​​​ഐ​​​സി​​​സി അം​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​ട്ടു​​​ണ്ട്. സം​​സ്ഥാ​​നം ക​​ണ്ട മി​​ക​​ച്ച സ്പീ​​ക്ക​​റും ക​​ഴി​​വു​​റ്റ ഭ​​ര​​ണാ​​ധി​​കാ​​രി​​യും എ​​ന്ന നി​​ല​​യി​​ൽ വ​​ക്കം ജ​​ന​​മ​​ന​​സു​​ക​​ളി​​ൽ ഉ​​ണ്ടാ​​കും.

Trending

No stories found.

Latest News

No stories found.