28 പട്ടിക ജാതി വിദ്യാർഥികൾ കൂടി വിദേശത്തേക്ക്

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയാണ് ഇവർക്ക് ഒഡെപ്പെക് വഴി വിദേശ പഠനത്തിന് അവസരമൊരുക്കിയത്.
ODEPC
ODEPC
Updated on

തിരുവനന്തപുരം: ഉന്നതി സ്കോളർഷിപ്പിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 28 വിദ്യാർഥികൾ കൂടി വിദേശത്തേക്ക്. ഇവർക്കുള്ള വിസ പകർപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിൽ നടത്തിയ പരിപാടിയിൽ മന്ത്രി കെ. രാധാകൃഷ്ണനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയാണ് ഇവർക്ക് ഒഡെപ്പെക് വഴി വിദേശ പഠനത്തിന് അവസരമൊരുക്കിയത്.

ബ്രിട്ടനിലെ വിവിധ സർവകലാശാലകളിലെ പിജി കോഴ്സുകൾക്കാണ് പ്രവേശനം ലഭിച്ചത്. ഇന്ന് രാത്രി ഇവർ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കും.

Trending

No stories found.

Latest News

No stories found.