കെൽട്രോണിൽ അഡ്മിഷൻ

പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന തെഴിലധിഷ്ഠിത കോഴ്സിലേക്ക്
keltron
കെൽട്രോൺ
Updated on

കെൽട്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന തെഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒക്റ്റോബർ മാസം 14ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാകുക. കെൽട്രോണിന്‍റെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) നോളജ് സെന്‍ററുകളാണ് പഠനകേന്ദ്രങ്ങൾ.

ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മൂന്നു മാസമാണ് കോഴ്സിന്‍റെ കാലാവധി. കൂടുതൽ വിവരങ്ങൾക്കായി 8590368988, 9995668444 9188665545 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രായോഗിക പരിശീലനത്തിനു ഊന്നൽ നൽകി ഡിജിറ്റൽ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും നിർമിത ബുദ്ധിയിലെ പരിശീലനവും നൽകുന്നു.

ഓൺലൈൻ പത്രവാർത്തകളുടെ പ്രചാരണ വിനിമയ തന്ത്രങ്ങൾ, വിവിധ ബ്രാണ്ടിംഗ് രീതികൾ, റെപ്യൂട്ടേഷൻ മാനെജ്മെന്‍റ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗപ്പെടുത്തിയുള്ള സെർച്ച് ആൻഡ് ഡിസ്പ്ലെ അഡ്വെർടൈസിങ്, ഓൺലൈൻ പബ്ലിക് റിലേഷൻസ്, കമ്മ്യൂണിറ്റി മാനെജ്മെന്‍റ് ടെക്നിക്കൽ വെബ് ജേർണലിസം (ടെക്നിക്കൽ വെബ് ജേർണലിസം) വെബ് ഓഡിറ്റിങ്, ഓൺലൈൻ വഴി വിനിമയം ചെയ്യപ്പെട്ട വിവരങ്ങളുടെ ഗതി, പ്രവണത, സാധ്യതൾ, വിശകലനം ചെയ്യുന്നതിനുള്ള ട്രെൻഡ് അനാലിസസ്, സോഷ്യൽ മീഡിയ സെർച്ച് എൻജിൻ അൽഗോരിതമുകളുടെ ഉപയോഗം എന്നിവ കോഴ്സിന്‍റെ ഭാഗമാണ്.

മാർക്കറ്റിങിന്‍റെ ഏറ്റവും നൂതന തലങ്ങളായ പെർഫൊർമൻസ് മാർക്കറ്റിങ്, ഇൻഫ്ലുവെൻസർ മാർക്കറ്റിങ്, ബിഹേവിയറൽ അഡ്വെർടൈസിങ്, വീഡിയോ മാർക്കറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടാൻ പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന കോഴ്സ് സഹായിക്കുന്നു.

Trending

No stories found.

Latest News

No stories found.