എൻജിനീയറിങ് വിദ്യാർഥിനികൾക്ക് ആമസോണ്‍ സ്കോളര്‍ഷിപ്പ്

എൻജിനീയറിങ്ങിലെ കരിയര്‍ തുടരാന്‍ ഇന്ത്യയിലെ യുവതികളെ ശാക്തീകരിക്കുന്നതിനാണ് രണ്ട ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
Amazon future scjholarship for women students
എൻജിനീയറിങ് വിദ്യാർഥിനികൾക്ക് ആമസോണ്‍ സ്കോളര്‍ഷിപ്പ്
Updated on

കൊച്ചി: ആമസോണ്‍ ഫ്യൂച്ചര്‍ എൻജിനീയര്‍ പ്രോഗ്രാം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് പഠനം നടത്തുന്ന വിദ്യാർഥിനികൾക്ക് നാലു വർഷം കൊണ്ട് രണ്ടു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും. എൻജിനീയറിങ്ങിലെ കരിയര്‍ തുടരാന്‍ ഇന്ത്യയിലെ യുവതികളെ ശാക്തീകരിക്കുന്നതിനാണ് സ്കോളര്‍ഷിപ്പ് ലക്ഷ്യമിടുന്നത്.

കംപ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ്ങിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനം നടത്തുന്ന 500 വനിതാ വിദ്യാർഥികള്‍ക്ക് സമഗ്രമായ പിന്തുണ നൽകി ഈ മേഖലയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് സ്കോളര്‍ഷിപ്പ് വഴി ആമസോണ്‍ ലക്ഷ്യമിടുന്നത്.

സാമ്പത്തിക സഹായത്തിനപ്പുറം ആമസോണ്‍ ജീവനക്കാരില്‍ നിന്നുള്ള മെന്‍റര്‍ഷിപ്പും മാര്‍ഗനിര്‍ദേശവും ഉള്‍പ്പെടുന്ന ഒരു സമഗ്ര വികസന പദ്ധതിയാണ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. രണ്ടാം വര്‍ഷം വിദ്യാർഥികള്‍ക്ക് പ്രായോഗിക പരിശീലനവും വിദ്യാർഥികളെ വ്യവസായ വൈദഗ്ധ്യം നൽകുന്നതിനും വിജയകരമായ കരിയറിന് അവരെ സജ്ജമാക്കുന്നതിനുമായി പത്തുമാസം ദൈര്‍ഖ്യമുള്ള ബൂട്ട് ക്യാംപും സംഘടിപ്പിക്കും.

കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും ക്ലിക്ക് ചെയ്യുക.

Trending

No stories found.

Latest News

No stories found.