സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പ് അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

ഒക്റ്റോബർ 31 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികൾക്ക് നൽകുന്ന സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പിന് ഫ്രഷ് അപേക്ഷയും റിന്യൂവൽ അപേക്ഷയും നൽകാനവസരമുണ്ട്.

ബിരുദത്തിന് ഇപ്പോൾ ഒന്നാം വർഷത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ഫ്രെഷ്(Fresh) ആയും കഴിഞ്ഞ വർഷം ഇതേ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്കും അപേക്ഷിക്കാം. ഒക്റ്റോബർ 31 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

എൻഎസ്പി(National Scholarship Portal) വെബ്സൈറ്റിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാനാകൂ എന്നതിനാൽ സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫൊർ മൈനോരിറ്റീസ്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫൊർ ഡിസേബിൾഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

Trending

No stories found.

Latest News

No stories found.