സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പ് പ്രതിവർഷം അറുനൂറു യുഎസ് ഡോളർ
scholorship
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചുപ്രതീകാത്മക ചിത്രം
Updated on

ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർഥികളിൽ നിന്നും അമെരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.സ്കോളർഷിപ്പ് പ്രതിവർഷം അറുനൂറു യുഎസ് ഡോളർ ആയിരിക്കും.

സ്കോളർഷിപ്പിനു തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠന മികവിന്‍റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വർഷവും അറുനൂറ് യുഎസ് ഡോളർ ലഭിക്കും. ഓൺലൈൻ അപേക്ഷകൾ നവംബർ 30 വരെ സ്വീകരിക്കും .

വിദ്യാർഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും കണക്കിലെടുത്താണ് സ്കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി നൽകി വരുന്ന സ്കോളർഷിപ്പാണത്. യോഗ്യതാ മാനദണ്ഡങ്ങൾ താഴെ:

കുടുംബത്തിന്‍റെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കവിയരുത്. കീം പ്രവേശന പരീക്ഷയിൽ റാങ്ക് ഒന്നു മുതൽ അയ്യായിരം വരെ ഉളളവർക്ക് അപേക്ഷിക്കാം. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ സ്കോർ 110 നു മുകളിൽ ആയിരിക്കണം. 10,12 ക്ലാസ് പരീക്ഷകളിൽ എൺപത്തഞ്ചു ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.mea houston.org സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.