ബനാറസ് ഹിന്ദു യുണിവേഴ്‌‌സിറ്റി ബിരുദ അലോട്ട്‌മെന്‍റ് ഫലം ശനിയാഴ്ച

അലോട്ട്‌മെന്‍റ് ഫലം ശനിയാഴ്‌ച്ച വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കും.
Banaras Hindu University 1st Degree Allotment Result to publish on Saturday
ബനാറസ് ഹിന്ദു യുണിവേഴ്‌‌സിറ്റി ഒന്നാം ബിരുദ്ധ അലോട്ട്‌മെന്‍റ് ഫലം ശനിയാഴ്‌ച്ച പ്രസിദ്ധീകരിക്കും
Updated on

വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു) ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അലോട്ട്‌മെന്‍റ് ഫലം ശനിയാഴ്‌ച്ച വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കും. രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bhucuet.samarth.edu.in സന്ദർശിച്ച് അവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. വിദ്യാർഥികൾക്ക് ഓഗസ്റ്റ് 20 വരെ അഡ്മിഷൻ ഫീസ് സമർപ്പിക്കാം. ബിഎച്ച്‌യു-ന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ bhucuet.samarth.edu.in-ലേക്ക് പോകുക ഹോംപേജിൽ, "BHU UG 2024 റൗണ്ട് 1 സീറ്റ് അലോട്ട്‌മെന്‍റ് ഫലം" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുകസീറ്റ് അലോട്ട്‌മെന്‍റ് ഫലം പരിശോധിച്ച് സേവ് ചെയ്യുക. ഭാവി റഫറൻസിനായി റിസൾട്ടിന്‍റെ പ്രിന്‍റ് എടുക്കുക.

ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ: "മെറിറ്റ് ലിസ്റ്റുകൾ-കം-അലോട്ട്മെന്‍റ് റിലീസ് ചെയ്തുകഴിഞ്ഞാൽ, അഡ്മിഷൻ പോർട്ടൽ ഡാഷ്‌ബോർഡിൽ അവ പരിശോധിക്കുക. ഓരോ റൗണ്ട് സീറ്റ് അലോട്ട്‌മെന്‍റിന് ശേഷവും CAP (UG)-2024 ഡാഷ്‌ബോർഡ് പതിവായി പരിശോധിക്കേണ്ടത് ഉദ്യോഗാർത്ഥികളുടെ ഉത്തരവാദിത്തമാണ്. ഒരു സീറ്റ് അനുവദിച്ചിട്ടുണ്ടെങ്കിൽ, പ്രവേശനം ഉറപ്പാക്കാൻ ഉദ്യോഗാർഥികൾ പ്രവേശന ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

ആദ‍്യ റൗണ്ടിൽ സീറ്റ് ലഭിച്ച ഉദ്യോഗാർഥികൾ 2024 ഓഗസ്റ്റ് 20-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രവേശന ഫീസ് ഓൺലൈനായി അടച്ചിരിക്കണം. സീറ്റ് അപ്‌ഗ്രേഡേഷനുള്ള സന്ദർഭങ്ങളിൽ, സീറ്റ് സ്ഥിരീകരിക്കുന്നതിന് അതിനനുസരിച്ച് പ്രവേശന ഫീസ് ക്രമീകരിക്കണം.

ഓരോ റൗണ്ട് സീറ്റ് അലോട്ട്‌മെന്‍റിന് ശേഷവും ഉദ്യോഗാർത്ഥികൾ അവരുടെ CAP UG 2024 ഡാഷ്‌ബോർഡ് പതിവായി നിരീക്ഷിക്കാൻ നിർദ്ദേശിക്കുന്നു. സീറ്റ് അലോക്കേഷൻ കഴിഞ്ഞാൽ ഫീസ് അടയ്‌ക്കുന്നതുൾപ്പെടെ ആവശ്യമായ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടത് ഉദ്യോഗാർഥിയുടെ ഉത്തരവാദിത്തമാണ്

Trending

No stories found.

Latest News

No stories found.