ഡിപ്ലോമക്കാർക്ക് ബിടെക് പഠിക്കാൻ അവസരം

എൻജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്‌സ് പഠിച്ച്, ബിഎസ്‌സി ബിരുദം നേടിയവരായിരിക്കണം
BTech lateral entry
ഡിപ്ലോമക്കാർക്ക് ബിടെക് പഠിക്കാൻ അവസരംFreepika
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളെജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്‍റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നും ബിഎസ് സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസ്സായ അപേക്ഷാർത്ഥികൾക്ക് ബിടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

തെരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. വെബ് സൈറ്റ് വഴി ഓൺലൈനായി 17 മുതൽ ജൂൺ 16 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 17 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.

Trending

No stories found.

Latest News

No stories found.