സ്റ്റുഡന്‍റ് വിസ വെട്ടിക്കുറയ്ക്കാൻ ക്യാനഡ

വെട്ടിക്കുറയ്ക്കുന്നത് അമ്പതു ശതമാനത്തോളം
canada student visa
സ്റ്റുഡന്‍റ് വിസ വെട്ടിക്കുറയ്ക്കാൻ ക്യാനഡ
Updated on

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നിർലോഭം നൽകിയിരുന്ന പ്രോത്സാഹനത്തിന് കടിഞ്ഞാണിടാൻ ക്യാനഡ. അമ്പതു ശതമാനത്തോളം വിസകൾ വെട്ടിക്കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത് എന്ന് അംഗീകൃത ഉറവിടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 ൽ 436,000 സ്റ്റുഡന്‍റ് വിസകൾ നൽകിയ ക്യാനഡ ഈ വർഷം അത് പകുതിയാക്കി വെട്ടിക്കുറച്ച് 231,000 വിസകൾ മാത്രമേ അംഗീരിക്കാൻ സാധ്യതയുള്ളൂ.

ക്യാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിരാശ നൽകുന്ന രീതിയിലാണ് പുതിയ വിദ്യാർഥി സാമ്പത്തിക ആവശ്യങ്ങൾ, കുടിയേറ്റ നയങ്ങൾ എന്നിവയെല്ലാം രൂപകൽപന ചെയ്തിരിക്കുന്നത്. സ്റ്റഡി പെർമിറ്റ് അനുമതി അമ്പത് ശതമാനത്തോളം കുറയുമെന്നു പ്രതീക്ഷിക്കുന്നതിനാൽ ക്യാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.

സ്റ്റഡി വിസ അപേക്ഷകൾ അംഗീകരിക്കുന്നത് 2018-ലും 2019-ലും ഉണ്ടായിരുന്ന തലത്തിലേയ്ക്കു ചുരുങ്ങുമെന്നാണ് ദി ഗ്ലോബൽ ആന്‍ഡ് മെയിൽ പ്രസിദ്ധീകരിച്ച അപ്ലൈ ബോർഡിന്‍റെ റിപ്പോർട്ട്.

ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നുള്ള പഠനാനുമതികളുടെ അംഗീകാരം പകുതിയായി കുറഞ്ഞു എന്ന് റിപ്പോർട്ട് പറയുന്നു. 2022-ൽ കാനഡയിലെ 5.5 ലക്ഷം അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 2.26 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു, 3.2 ലക്ഷം ഇന്ത്യക്കാർ കാനഡയിൽ സ്റ്റുഡന്‍റ് വിസയിൽ താമസിച്ച് പാർട്ട് ടൈം ജോലികളിലൂടെയും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകി.

വിദ്യാർഥികൾ ഇപ്പോൾ ക്യാനഡയിലേക്കുള്ള അവരുടെ അപേക്ഷകൾ മാറ്റിവയ്ക്കുകയോ അതല്ലെങ്കിൽ യുഎസ്, ജർമനി, ഫ്രാൻസ് പോലുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങൾ കൂടുതലായി തെരഞ്ഞെടുക്കുകയോ ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.