എൻജിനീയറിങ് - മെഡിക്കൽ അനുബന്ധ കോഴ്സുകൾ: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​നു​ണ്ടെ​ങ്കി​ൽ അ​വ അ​ട​യ്ക്കു​ന്ന​തി​നും അ​വ​സാ​ന​മാ​യി അ​വ​സ​രം
Online application, representative image
Online application, representative imageImage by Freepik
Updated on

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നി​യ​റി​ങ് / ആ​ർ​ക്കി​ടെ​ക്ച​ർ / ഫാ​ർ​മ​സി / മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച ഫോ​ട്ടോ, ഒ​പ്പ്, നേ​റ്റി​വി​റ്റി, പ​ത്താം ക്ലാ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, നാ​ഷ​ണാ​ലി​റ്റി എ​ന്നി​വ​യി​ൽ ന്യൂന​ത​ക​ൾ ഉ​ള്ള പ​ക്ഷം അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​നു​ണ്ടെ​ങ്കി​ൽ അ​വ അ​ട​യ്ക്കു​ന്ന​തി​നും അ​വ​സാ​ന​മാ​യി അ​വ​സ​രം ന​ൽ​കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മി​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാം. KEAM-2023 Candidate Portal എ​ന്ന ലി​ങ്കി​ൽ അ​പേ​ക്ഷാ ന​മ്പ​രും, പാ​സ്‌​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​മ്പോ​ൾ അ​പേ​ക്ഷ​ക​രു​ടെ പ്രൊ​ഫൈ​ൽ പേ​ജ് ല​ഭി​ക്കും. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ/​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/​ഫോ​ട്ടോ/​ഒ​പ്പ് എ​ന്നി​വ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മി​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാം, ഫീ​സ് അ​ട​യ്ക്കാ​നു​ണ്ടെ​ങ്കി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.cee.kerala.gov.in, 0471-2525300.

Trending

No stories found.

Latest News

No stories found.