കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്‍റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള കംപ്യൂട്ടർ ഹാർഡ് വെയർ ഡിപ്‌ളോമ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി. പാസായവർക്കും ആറുമാസം ദൈർഘ്യമുള്ള ഡി.സി.എ(എസ്.) കോഴ്‌സിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ഫീ സൗജന്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺനമ്പറുകളിൽ വിളിക്കുക. 0481 2505900, 9895041706