കുസാറ്റ് വിദ്യാർഥികൾക്ക് നോര്‍വെ വിസിറ്റിങ് ഫെല്ലോഷിപ്പ്

രണ്ടുമാസത്തെ പഠനവും ഗവേഷണപ്രവര്‍ത്തനങ്ങളും നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജിയിൽ
ഫെല്ലോഷിപ്പിന് അർഹരായ വിദ്യാർഥികൾ.
ഫെല്ലോഷിപ്പിന് അർഹരായ വിദ്യാർഥികൾ.
Updated on

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ മൂന്ന് വിദ്യാർഥികള്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേയുടെ വിസിറ്റിങ് ഫെല്ലോഷിപ്പിന് അര്‍ഹരായി. ഫെല്ലോഷിപ്പിന്‍റെ ഭാഗമായി വിദ്യാർഥികളുടെ രണ്ടുമാസത്തെ പഠനവും ഗവേഷണപ്രവര്‍ത്തനങ്ങളും നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജി (എന്‍ടിഎന്‍യു) ല്‍ ആയിരിക്കും നടക്കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് കമ്പ്യൂട്ടര്‍ വിഷന്‍ ലാബിലെ ഗവേഷണ വിദ്യാർഥിയായ വിജയ് ശങ്കര്‍ ബാബു, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് ഡാറ്റ സയന്‍സ്) മൂന്നാം വര്‍ഷ വിദ്യാർഥികളായ നോബിള്‍ അഗസ്റ്റിന്‍, ഓമല്‍ ശിവന്‍കുട്ടി എന്നിവരാണ് ഈ നേട്ടത്തിന് അര്‍ഹരായത്.

ഫെല്ലോഷിപ്പിന്‍റെ ഭാഗമായി എംഎസ്‌സി വിദ്യാർഥികള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗവേഷണ വിദ്യാർഥിക്ക് നാല് ലക്ഷം രൂപയും ലഭിക്കും. എന്‍ടിഎന്‍യും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമിന് കീഴിലായി ഇന്‍റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഇമേജ് ബേസ്ഡ് ഡയഗ്നോസിസ് എന്നറിയപ്പെടുന്ന അന്താരാഷ്ട്ര പ്രോജക്റ്റിന്‍റെ ഭാഗമായാണ് വിസിറ്റിംഗ് ഫെലോഷിപ്പ് നല്‍കുന്നത്.

ഇതിന്‍റെ ഭാഗമായി വിദ്യാർഥികള്‍ക്ക് എന്‍ടിഎന്‍യുവില്‍ നിന്നുള്ള പ്രത്ഭരായ അദ്ധ്യാപകരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കരസ്ഥമാക്കാനും സര്‍വകലാശാലയുടെ അത്യാധുനിക ഗവേഷണ ലാബുകള്‍ പരിചയപ്പെടാനും അവസരമുണ്ടാകും. ഈ സന്ദര്‍ശനത്തിന്‍റെ ഫലമായി മെഡിക്കല്‍ ഇമേജ് അനാലിസിസ് മേഖലയിലെ സംയുക്ത ശാസ്ത്ര സഹകരണം കുസാറ്റിന് ലഭിക്കും. ഡോ. സന്തോഷ് കുമാര്‍ ജി., ഡോ. മധു എസ്. നായര്‍, എന്‍.ടി.എന്‍.യു.വില്‍ നിന്നുള്ള ഡോ. ഫൗസി ആലയ ചെക്ക് എന്നിവരാണ് കുസാറ്റില്‍ നിന്നുള്ള പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഇന്‍ഹെല്‍ത്ത് കെയര്‍ ഇമേജിംഗ് വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും പരിധി ഉയര്‍ത്തുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ഈ മേഖലകളിലെ ഗവേഷണവും അറിവും പങ്കിടുന്നതിലും കൈമാറ്റം ചെയ്യുന്നതിലും വൈദഗ്ധ്യമുള്ള അക്കാദമിക് സ്ഥാപനങ്ങളുടെ ഒരു ആഗോള നെറ്റ്വര്‍ക്ക് സ്ഥാപിക്കുക എന്നിവയാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ലക്ഷ്യം. ഇത്തരം ഫെലോഷിപ്പുകളുടെ ഫലമായി കുസാറ്റ് വിദ്യാർഥികള്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രമുഖ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ അംഗീകരിക്കപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.