വിദ്യാഭ്യാസ വാർത്തകൾ (23-02-2024)

വിദ്യാഭ്യാസ വാർത്തകൾ (23-02-2024)
Updated on

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന നൽകിവരുന്ന KPCR വിദ്യാഭ്യാസാനുകൂല്യത്തിന് പകരം കൂടുതൽ ഗുണകരമായ PM-YASASVI പദ്ധതിയുടെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിലവിൽ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടര ലക്ഷത്തിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ള പൊതു വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന ഇതിനകം അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

ഓവർസീസ് സ്കോളർഷിപ്പ്: ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയുടെ 2023-24ലെ ഗുണഭോക്തൃപട്ടിക  പ്രസിദ്ധീകരിച്ചു. www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2727379.

എം.ബി.എ പ്രവേശന പരീക്ഷാ അഡ്മിറ്റ് കാർഡ്

മാർച്ച് മൂന്നിന് നടത്തുന്ന എം.ബി.എ കോഴ്സ് പ്രവേശന പരീക്ഷയായ കെമാറ്റിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. വിശദ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഫോൺ: 0471 252 5300.

Trending

No stories found.

Latest News

No stories found.