ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
Updated on

മധ്യവേനലവധിക്ക് സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വീട്ടില്‍ താമസിപ്പിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക്  സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ  ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 

6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകള്‍ ഫെബ്രുവരി 20 ന് മുമ്പായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സമര്‍പ്പിക്കണം.  ഫോണ്‍ - 0484 2959177. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ , സിവില്‍ സ്റ്റേഷന്‍ , കാക്കനാട്, 682030.

Trending

No stories found.

Latest News

No stories found.