ജർമൻ, ഐഇഎൽടിഎസ് കോഴ്സുകളിൽ സൗജന്യ പഠനം

കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ 9207732706, 0480 270 2706 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
Representative image
Representative image
Updated on

ചാലക്കുടി: റോട്ടറി ക്ലബ് ചാലക്കുടി സൗത്ത് സാമൂഹ്യ സേവനത്തിന്‍റെ ഭാഗമായി സാധാരണക്കാരായ വിദ്യാർഥികൾക്കായി ജർമൻ, ഐഇഎൽടിഎസ് തുടങ്ങിയ കോഴ്സുകളിൽ സൗജന്യമായി പഠനം നടത്തും.

വർദ്ധിച്ചുവരുന്ന വിദേശ ഉപരിപഠന സാധ്യതകളെ മുന്നിൽ കണ്ടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അനവധി ജോലി സാധ്യതയുള്ള യുകെ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾക്കായി കോഴ്സുകൾ റിസർവ് ചെയ്തിരിക്കുന്നു.

ഒന്നരമാസം നീണ്ടുനിൽക്കുന്ന ജർമൻ ഭാഷാ പഠനവും ഒരുമാസം ദൈർഘ്യമുള്ള ഐഇഎൽടിഎസ് കോഴ്സുമാണ് സൗജന്യമായി നൽകുന്നത്.

ചാലക്കുടിയിലുള്ള ഐഎംഎൽ അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജർമൻ കോഴ്സ് 100 വിദ്യാർഥികൾക്കും ഐഇഎൽടിഎസ് കോഴ്സ് 50ഓളം വിദ്യാർഥികൾക്കുമാണ് നൽകുന്നത്. പ്ലസ് ടു, ഡിഗ്രി പാസായ 17 മുതൽ 25 വയസുവരെയുള്ള വിദ്യാർഥികൾക്ക് അവസരം ഉപയോഗപ്പെടുത്താനാകും.

പദ്ധതിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎഎൽഎ നിർവ്വഹിക്കും. കോഴ്സിൽ ചേർന്ന് പഠിക്കുവാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 9207732706, 0480 270 2706 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Trending

No stories found.

Latest News

No stories found.