ഹയർസെക്കൻഡറി സ്പോട്ട് അഡ്മിഷൻ : അപേക്ഷ സമർപ്പിക്കാം

ഹയർ സെക്കൻഡറി സ്പോട്ട് അഡ്മിഷൻ
ഹയർ സെക്കൻഡറി സ്പോട്ട് അഡ്മിഷൻ
Updated on

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം – എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള മുഖ്യ/സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷനായി 2024 ജൂലൈ 22 മുതൽ 24 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനായി ലോഗിൻ വിദ്യാർഥികൾ www.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാവുന്നതാണ്.

മുഖ്യ/ ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിൽ അപേക്ഷിച്ച കുട്ടികൾ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION’ എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷകളുടെ പ്രിന്‍റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും, അഡ്മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കേണ്ടതുമാണ്.

ട്രാൻസ്ഫർ അലോട്ട്‌മെന്‍റ് അഡ്മിഷന് ശേഷം ഓരോ സ്‌കൂളിലും ലഭ്യമായ ഒഴിവുകൾ ജൂലൈ 23 നു രാവിലെ 10 നു ശേഷം അഡ്മിഷൻ വെബ് സൈറ്റിലെ School/Course Vacancy എന്ന ലിങ്കിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒഴിവുകൾ പരിഗണിക്കാതെ കുട്ടികൾക്ക് ഓപ്ഷനുകൾ നല്കാവുന്നതും പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും കുട്ടികളെ പരിഗണിക്കുന്നതുമാണ്.

Trending

No stories found.

Latest News

No stories found.