ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

കേരളത്തില്‍ പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.
ICSE, ISC Results 2024 out now
ICSE, ISC Results 2024 out now
Updated on

ന്യൂഡല്‍ഹി: രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം.

പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം.

ഈ വർഷം പത്താംക്ലാസിൽ ഏകദേശം 2.5 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. പരീക്ഷാഫലത്തിനായി വിദ്യാർത്ഥികൾ cisce.org, results.cisce.org എന്നീ സൈറ്റുകളിൽ സന്ദർശിക്കാവുന്നതാണ്. കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും.

ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐസി‍എസ്ഇ വിഭാഗത്തിൽ 1000 രൂപയും ഐഎസ്‍സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപ്പരിശോധനക്കൾക്കായി അപേക്ഷിക്കാവുന്നതാണ്.

പരമാവധി 2 വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.2023 ൽ പത്താം ക്ലാസിൽ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.63 ശതമാനമായിരുന്നു വിജയം.

Trending

No stories found.

Latest News

No stories found.