ഐടി തൊഴില്‍ സാധ്യതകളുമായി നോളജ് എക്കോണമി മിഷനും ഐസിടിയും

ഐടി തൊഴില്‍ സാധ്യതകളുമായി നോളജ് എക്കോണമി മിഷനും ഐസിടിയും

യോഗ്യരാവ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാം. സ്കോളർഷിപ്പ് ഇല്ലാതെ പഠനം പൂർത്തിയാക്കുന്നവർക്ക് 15% ക്യാഷ് ബാക്ക്

പുതിയ കാലഘട്ടത്തില്‍ ഏറെ പ്രധാന്യമുള്ള തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ പൈത്തൺ പ്രോഗ്രാമിങ്, ഫ്രണ്ട് എൻഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്‍റ് വിത്ത് ആംഗുലാർ, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ബിസിനസ് ഇന്‍റലിജൻസ് വിത്ത് പവർ ബിഐ, ഡെവോപ്സ് വിത്ത് അഷൂർ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ വൈദഗ്ധ്യം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം. കേരള നോളജ് എക്കോണമി മിഷനും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാഡമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന രണ്ടു മാസത്തെ പ്രോഗ്രാമുകളിലൂടെ ഈ കോഴ്സുകള്‍ പഠിക്കാം.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നു. അക്കാഡമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർഥികൾക്ക് ഐസിടി അക്കാഡമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ഇല്ലാതെ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിന്‍റെ 15% ക്യാഷ് ബാക്ക്. ഈ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.

ഡെവോപ്സ് വിത്ത് അഷൂർ ( Devops with azure )

ഐടി മേഖലയില്‍ ഇപ്പോള്‍ ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിത്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്‍റിൽ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ്‌ ഡെവോപ്സ്. ഡെവലപ്പ്മെന്‍റും (development) ഒപ്പറേഷനും (oparation) ചേര്‍ന്നാണ് ഡെവോപ്സ് (DevOps) എന്ന വിഭാഗം രൂപപ്പെടുന്നത്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് കോഡുകള്‍. കോഡുകള്‍ തയാറാക്കാതെ ഒരു സോഫ്റ്റ്‌വെയറുകളും രൂപപ്പെടുത്തുവാന്‍ കഴിയില്ല. മുന്‍കാലങ്ങളില്‍ കോഡുകള്‍ തയാറാക്കുന്നതിന് വളരെയധികം സമയം വേണ്ടിവരുമായിരുന്നു. മാത്രമല്ല അതീവ സങ്കീർണമായ ഒരു പ്രക്രിയ കൂടിയായിരുന്നു. എന്നാല്‍ ഡെവോപ്സിന്‍റെ വരവോടെ കോഡുകള്‍ തയാറാക്കുന്നതിലും സോഫ്റ്റ്‌വെയറിന്‍റെ നിലവാരം ഉയര്‍ത്തുന്നതിനും വളരെയധികം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഐടി മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് ക്ലൌഡ് സേവനങ്ങള്‍. ക്ലൌഡ് സേവനങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്ന മേഖലയാണ് അഷൂര്‍. ഡെവോപ്സ് വിത്ത് അഷൂർ എന്ന ഈ ട്രയിനിംഗ് പ്രോഗ്രാം പഠിച്ചാല്‍ ധാരാളം തൊഴില്‍ സാധ്യതകളാണ് ഇന്നുള്ളത്. അമേരിക്കയിലെ ഐടി കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ള മൂന്നാമത്തെ മേഖലയാണ് ഡെവോപ്സ് ഇഞ്ചിനിയര്‍. അതുപോലെ തന്നെ ക്ലൌഡ് കംപ്യൂട്ടിംഗ് രംഗത്തെ ഏറ്റവും ജോലി സാധ്യതയുള്ള വിഭാഗമാണ്‌ മൈക്രോസോഫ്റ്റ്‌ അഷൂര്‍.

പൈത്തൺ പ്രോഗ്രാമിങ് ( Python Programming )

സോഫ്റ്റ്‌വെയറുകള്‍ തയാറാക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് കംപ്യൂട്ടര്‍ ലാഗ്വേജുകൾ. വളരെ പ്രധാനപെട്ട കംപ്യൂട്ടര്‍ ലാഗ്വേജുകളില്‍ ഒന്നാണ് പൈത്തൺ. പൈത്തൺ ഒരു പൊതു ഉപയോഗ കംപ്യൂട്ടർ ഭാഷ (General Purpose Computer Language) ആണ്. 1990-ൽ ഐടി സാങ്കേതിക രംഗത്ത് നിലവില്‍ വന്ന ഒരു ഭാഷയാണിത്. വെബ്സൈറ്റ് ഡെവലപ്പ്മെന്‍റിന് ഏറ്റവും ആവശ്യം വേണ്ട ലാംഗ്വേജാണ് പൈത്തൺ. പഠിച്ചെടുക്കാൻ വളരെ എളുപ്പവും, പ്രോഗ്രാമിങ് രീതി വളരെ ലളിതവുമാണ്. ലോകത്തെ ഐടി കമ്പനികളില്‍ വലിയ രീതിയില്‍ തൊഴില്‍ സാധ്യതയുള്ള ഒരു വിഭാഗമാണ്‌ പൈത്തൺ പ്രോഗ്രാമിങ്. സാങ്കേതിക രംഗത്തെ തൊഴിലാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനായ ഐ.ഇ.ഇ.ഇ. (Institute of Electrical and Electronics Engineers) യുടെ റാങ്കിങ്ങില്‍ 2020-ല്‍ ഒന്നാം സ്ഥാനം നേടിയ കംപ്യൂട്ടര്‍ ലാഗ്വേജാണ് പൈത്തൺ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഫിനാന്‍സ്, വെബ് ഡെവലപ്മെന്‍റ് , ഡാറ്റ സയന്‍സ് തുടങ്ങിയ മേഖലകളില്‍ വലിയ രീതിയിലുള്ള തൊഴില്‍ സാധ്യതയാണ് പൈത്തൺ പഠിച്ചാല്‍ ലഭിക്കുന്നത്.

ഫ്രണ്ട് എൻഡ് അപ്ലിക്കേഷൻ ഡെവലപ്മെന്‍റ് വിത്ത് ആംഗുലാർ ( Front end application development with angular )

വെബ് ആപ്ലിക്കേഷന്‍ രംഗത്ത് മികവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ കോഴ്‌സാണ് ഫ്രണ്ട് എൻഡ് അപ്ലിക്കേഷൻ ഡെവലപ്മെന്‍റ് വിത്ത് ആംഗുലാർ. വെബ് സൈറ്റ് രൂപകല്‍പനയില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് ഫ്രണ്ട് എൻഡും ബാക്ക് എൻഡും. ഒരു വെബ് സൈറ്റിന്‍റെ ഫ്രണ്ട് ഏന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റ് ചെയ്യുന്ന വിഭാഗമാണിത്. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങളാണ് ഫ്രണ്ട് എൻഡ് അപ്ലിക്കേഷൻ ഡെവലപ്പറെ കാത്തിരിക്കുന്നത്. ലോകത്താകമാനമാമുള്ള ഐടി മേഖലയില്‍ ദിനം പ്രതിവരുന്ന ആപ്പുകള്‍ക്കും സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനികളിലും വലിയ രീതിയിലുള്ള തൊഴില്‍ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. ഉയര്‍ന്ന ശമ്പളത്തില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ കോഴ്‌സാണിത്.

റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ ( Robotic Process Automation )

ഡിജിറ്റൽ സിസ്റ്റങ്ങളുമായും സോഫ്‌റ്റ്‌വെയറുകളുമായും ഇടപഴകുന്ന മനുഷ്യരുടെ പ്രവർത്തനങ്ങളെ അനുകരിക്കുന്ന റോബോട്ടുകളെ നിർമ്മിക്കാനും വിന്യസിക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കുന്ന ഒരു സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ(RPA). സ്ക്രീനിൽ എന്താണെന്ന് മനസിലാക്കുക, ശരിയായ കീസ്ട്രോക്കുകൾ പൂർത്തിയാക്കുക, സിസ്റ്റങ്ങൾ നാവിഗേറ്റ് ചെയ്യുക, ഡാറ്റ തിരിച്ചറിയുകയും എക്‌സ്‌ട്രാക്‌റ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷനില്‍ പഠിക്കേണ്ട പ്രധാന വിഭാഗങ്ങള്‍. ഐടി ഓട്ടോമേഷനുകളുടെ ഭാവി തന്നെ ആര്‍.പി.എ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാങ്കിംഗ് മേഖലയുടെ ഓട്ടോമേഷൻ പ്രക്രിയകള്‍ക്കായി വ്യാപകമായ രീതിയില്‍ ആർപിഎ സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ പോകുന്നുണ്ട്. 2020-ലെ കണക്കുകള്‍ പ്രകാരം ആര്‍.പി.എ സോഫ്റ്റ്വെയറുകള്‍ ലോകത്താകമാനം 1.89 ബില്യണ്‍ യൂ.എസ് ഡോളറിന്‍റെ വിറ്റുവരവാണ് നടത്തിയിട്ടുള്ളത്. ആര്‍.പി.എ. സാങ്കേതികവിദ്യ പഠിക്കുന്നതോടെ വലിയ തൊഴില്‍ സാധ്യതകളാണ് ലോകത്താകമാനം ലഭിക്കുന്നത്.

ബിസിനസ് ഇന്‍റലിജൻസ് വിത്ത് പവർ ബി.ഐ. ( Business intelligence with power BI )

ബിസിനസ്സ് ഇന്‍റലിജൻസ് (BI) എന്നത് ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ നിർമ്മിക്കുന്ന ഡാറ്റ ശേഖരിക്കുകയും സംഭരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രക്രിയ വളരെ സിസ്റ്റമാറ്റിക്കായി ചെയ്യുകയും അത് വഴി ആ കമ്പനിക്ക് മികച്ച നിലവാരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതുമായ ഒരു സിസ്റ്റമാണ്. ലഭ്യമായ ഡാറ്റകളില്‍ നിന്ന് വളരെ വേഗത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന വിഭാഗമാണിത്. എക്സല്‍ എന്ന സോഫ്റ്റ്‌വെയര്‍ തരുന്ന ഔട്ട്‌ പുട്ടിന്‍റെ പത്തിരട്ടി ഗുണമേന്മയുള്ള ആധുനിക സോഫ്റ്റ്‌ വെയര്‍ സംവിധാനമാണിത്. വലിയ ബിസിനസ്സ് സ്ഥാപനങ്ങളിലെ ഡാറ്റ കൈകാര്യം ചെയ്യുക, പ്രോജക്ട് മാനേജര്‍, ടെക്നിക്കല്‍ ആര്‍ക്കിട്ടെക്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച അവസരങ്ങളാണ് ഈ കോഴ്സ് പഠിക്കുന്ന വിദ്യര്‍ത്ഥികളെ കാത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.