കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

എഴുത്തുപരീക്ഷയുടേയും, ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം
കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Updated on

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെൻ്ററിൽ മെയിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. എഴുത്തുപരീക്ഷയുടേയും, ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

നൂതന സോഫ്‌റ്റ്വെയറുകളിൽ പരിശീലനം നൽകും. കോഴ്സിൻ്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org യിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. കൂടുതൽ വിവരങ്ങൾക്ക്: 0484 2422275, 9447607073.

Trending

No stories found.

Latest News

No stories found.