കേരള പാഠ്യപദ്ധതിയിൽ സമഗ്ര പരിഷ്കരണം

1, 3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾക്കായി 168 പാഠപുസ്തകങ്ങളാണ് പുതിയ പാഠ്യപദ്ധതിയനുസരിച്ചു 2024ൽ അച്ചടിച്ചിറക്കേണ്ടത്.
Concept illustration
Concept illustrationImage by storyset on Freepik
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.

ഇതിന്മേൽ ജനങ്ങൾക്ക് ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും അതിനായി എസ്‌സിഇആർടിയുടെ വെബ്സൈറ്റിൽ 10 ദിവസംകൂടി സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഐക്യകേരളം രൂപീകരിച്ച ശേഷം കുട്ടികളുടെ കൂടി അഭിപ്രായം ശേഖരിച്ചു പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത് ഇതാദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

10 വർഷത്തിനു ശേഷമാണ് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത്. സ്‌കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിനു പുറമേയുള്ള മറ്റു മൂന്നു ചട്ടക്കൂടുകൾ ഒക്റ്റോബർ ആദ്യം പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. 1, 3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾക്കായി 168 പാഠപുസ്തകങ്ങളാണ് പുതിയ പാഠ്യപദ്ധതിയനുസരിച്ചു 2024ൽ അച്ചടിച്ചിറക്കേണ്ടത്.

റോഡ് സുരക്ഷ സംബന്ധിച്ചു വിദ്യാർഥികൾക്ക് അറിവു പകരുന്നതു പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്‍റണി രാജു അഭ്യർഥിച്ചു.

കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 രേഖ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനു നൽകി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. ജനകീയ റിപ്പോർട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കരിക്കുലം കമ്മിറ്റി അംഗവുമായ പി.പി. ദിവ്യയ്ക്കു നൽകി മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കരിക്കുലം കമ്മിറ്റി അംഗം ഡോ. അനിത രാംപാൽ, പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ്. ഷാനവാസ്, എസ് സിഇആർടി ഡയറക്റ്റർ ഡോ. ജയപ്രകാശ് എന്നിവരും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.