കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്‍റെ സ്ഥാപനമായ മഞ്ചേരി, കോമൺ ഫെസിലിറ്റി സർവീസ് സെന്‍ററിൽ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈർഘ്യമുള്ള ലാബ് കെമിസ്റ്റ് (റബർ) എന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് 2024 ആഗസ്റ്റ് / സെപ്റ്റംബർ മാസത്തിൽ നടത്തപ്പെടുന്നു.
കെമിസ്ട്രി മെയിൻ സബ്‌സിഡിയറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് സ്ഥാപനത്തിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ വഴിയോ, 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
കോഴ്‌സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : ട്രെയിനിംങ് കോ-ഓർഡിനേറ്റർ, കോമൺ ഫെസിലിറ്റി സർവീസ് സെന്‍റർ, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിൻ 676122. ഇമെയിൽ: adcfscmanjeri@gmail.com ഫോൺ : 9846141688, 0483-2768507