തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളെെജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളെജുകളിലെയും 2024-25 അധ്യയന വർഷത്തെ ഇന്‍റിഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ്‌ലൈൻ നമ്പർ : 04712525300.