എൽ.എൽ.ബി പുനഃപ്രവേശനം, കോളെജ് മാറ്റം

പുന:പ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളെജിൽ പ്രവേശനം നേടണം.
എൽ.എൽ.ബി പുനഃപ്രവേശനം, കോളെജ് മാറ്റം
Updated on

കോഴിക്കോട് ഗവ. ലോ കോളെജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) ത്രിവത്സര എൽ.എൽ.ബി. (യൂണിറ്ററി) കോഴ്‌സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയനവർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളെജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളെജ്  മാറ്റത്തിനുമായി ജൂൺ ഒമ്പതിന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളെജ് ലൈബ്രറിയിൽനിന്ന് ലഭിക്കും.

അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക്‌ലിസ്റ്റിന്‍റേയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്‌മെന്‍റ് മെമ്മോയുടേയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്‍റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുന:പ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളെജിൽ പ്രവേശനം നേടണം.

കോളെജ്  മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലോ കോളെജ്പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളെജ്  മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽമാത്രമേ പരിഗണിക്കൂ. പുന:പ്രവേശനത്തിനുളള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളെജ്  മാറ്റത്തിനുളളവ പരിഗണിക്കൂ.

Trending

No stories found.

Latest News

No stories found.