എം.ജി. സർവകലാശാല വാർത്തകൾ (03.01.2024)

എം.ജി. സർവകലാശാല വാർത്തകൾ (03.01.2024)
Updated on

ഇന്റര്‍ കൊളിജിയറ്റ് ക്വിസ് മത്സരം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് സംഘടിപ്പിക്കുന്ന ഓള്‍ കേരള ഇന്‍റര്‍ കൊളിജിയറ്റ് ജനറല്‍ ക്വിസ് മത്സരം ജനുവരി പത്തിന് സര്‍വകലാശാലാ കാമ്പസിലെ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സില്‍ നടക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് രണ്ടു പേര്‍ അടങ്ങിയ ടീമായി പങ്കെടുക്കാം.

ആദ്യ മൂന്നു സ്ഥനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10000 രൂപ, 5000രൂപ, 3000രൂപ എന്നിങ്ങനെ സമ്മാനം നല്‍കും. വിശദ വിവരങ്ങള്‍ 8281000426, 7736363406 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക് സൗണ്ട് എന്‍ജിനീയറിംഗ്(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018-2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് - ന്യു സ്കീം - ഡിസംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10 മുതല്‍ നടക്കും.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു(2022 അഡ്മിഷന്‍ റഗുലര്‍, 2019-2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി - നവംബര്‍ 2023) പരീക്ഷയുടെ ഫീല്‍ഡ് വര്‍ക്ക് വൈവ വോസി പരീക്ഷകള്‍ ജനുവരി എട്ടിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

Trending

No stories found.

Latest News

No stories found.