MG University Kottayam
MG University Kottayam

എം. ജി. സർവകലാശാല വാർത്തകൾ 05.01.2024

പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്
Published on

ഡ്രോൺ സർട്ടിഫിക്കറ്റ് പ്രോഗ്രാം: ജനുവരി 10 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാല പുതിയതായി ആരംഭിക്കുന്ന റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം(ആർ.പി.എ.എസ്)/ഡ്രോൺ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി പത്തു വരെ അപേക്ഷ നൽകാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 60നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായിരിക്കണം.

അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കോ-ഓർഡിനേറ്റർ, ഡോ. ആർ സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിംഗ് ആൻറ് ജി.ഐ.എസ്, സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസ്, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫോൺ: 7012147575, 9395346446, 9446767451. ഇ മെയിൽ: uavsesmgu@gmail.com, info@asiasoftlab.in.

അസിസ്റ്റൻറ് പ്രോഗ്രാം കോർഡിനേറ്റർ; അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഡിസ്റ്റൻസ് ആൻറ് ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എം.ബി.എ പ്രോഗ്രാമിന് അസിസ്റ്റൻറ് പ്രോഗ്രാം കോർഡിനേറ്റർ(എം.ബി.എ-ഓൺലൈൻ) തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പട്ടിക ജാതി വിഭാഗത്തിനു സംവരണ ചെയ്ത ഒരൊഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.

കുറഞ്ഞത് 50 ശതമാനം മാർക്കോടെ എം.ബി.എ, യു.ജി.സി, നെറ്റ് വിജയം അല്ലെങ്കിൽ പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ ടീച്ചിംഗ്, കണ്ടെൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്‌മെൻറ് സിസ്റ്റം, ഐ.സി.ടി എനേബിൾഡ് ടീച്ചിംഗ് ആൻറ് ലേണിംഗ് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 47000 രൂപ. പ്രായം 2024 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം coe@mgu.ac.in എന്ന വിലാസത്തിൽ ജനുവരി 14 വരെ അയക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ കഥകളി സംഗീതം-കോർ ആൻറ് ഓപ്പൺ കോഴ്‌സ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 10,11 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോള് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ്(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ മെയിൻറനൻസ് ആൻറ് ഇലക്ട്രോണിക്‌സ്(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 18,19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്(2021 അഡ്മിഷൻ റഗുലർ, 2016,2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ആക്ചൂരിയൽ സയൻസ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 20 വരെ ഓൺലൈനിൽ സമർപ്പിക്കാം.