എംജി സർവകലാശാല വാർത്തകൾ (21-12-2023)

കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ
MG Unversity kottayam
MG Unversity kottayam
Updated on

കോഴ്‌സ് മെന്റർ; അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എം.കോം പ്രാഗ്രാമിന് കോഴ്‌സ് മെൻററുടെ താൽക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ/ബി/ടി(ഈഴവ/ബില്ലവ/തിയ്യ) വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ സേവനം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.

കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.കോം, യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്(യു.ജി.സി ഒ.ഡി.എൽ,ഒ.എൽ റെഗുലേഷൻ 2020 മാനദണ്ഡങ്ങൾക്ക് വിധേയം) അപേക്ഷിക്കാം. പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപ ആണ് വേതനം(സർവകലാശാലാ ഗസ്റ്റ് അധ്യാപകരുടേതിന് തുല്യമായ വേതനം). പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ്.

താൽപര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത, ജാതി, നോൺ ക്രീമിലെയർ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി നാലിനകം coe@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.വോക്(2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾ ജനുവരി ഒൻപതിന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.കോം, എം.എസ്.സി, എം.എ, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം(സി.എസ്.എസ് - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ 2023), ഒന്നാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്സി(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ 2023) പരീക്ഷകൾ ജനുവരി ഒൻപതിന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2014 മുതൽ 2016 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക്(2014 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

Trending

No stories found.

Latest News

No stories found.