എം.ജി സർവകലാശാല വാർത്തകൾ(27-12-2023)

എം.ജി സർവകലാശാല വാർത്തകൾ(27-12-2023)

ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍
Published on

പരീക്ഷാ ഫലം

  1. 2019 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററി(പി.ജി.സി.എസ്.എസ് 2012-2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

  2. ബിഎസ്സി(1998-2008 അഡ്മിഷനുകള്‍ ആനുവല്‍ സ്കീം) സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പാര്‍ട്ട് 3 മെയിന്‍ ബോട്ടണി(ജനുവരി 2023) പാര്‍ട്ട് 3 സബ്സിഡറി(നവംബര്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

  3. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ആറുവരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

  4. നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബികോം(പ്രൈവറ്റ് മോഡല്‍ 1, മെയ് 2023, 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2022 അഡ്മിഷന്‍ അഡീഷണല്‍ ഇലക്ടീവ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി എട്ടുവരെ അപേക്ഷ നല്‍കാം.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ്(പുതിയ സ്കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018,2019, 2020, 2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 17 മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.