എം.ടെക് സ്‌പോൺസേർഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ഓരോ കോളെജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ
എം.ടെക് സ്‌പോൺസേർഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
Updated on

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനീയറിങ് കോളെജ്, എറണാകുളം, കോളെജ് ഒഫ്എൻജിനീയറിങ്, കല്ലൂപ്പാറ എന്നീ രണ്ട് എൻജിനീയറിങ് കോളെജുകളിൽ എം.ടെക് കോഴ്‌സുകളിലെ (2024-25) സ്‌പോൺസേർഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളെജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 31 വൈകിട്ട് 4 മണിവരെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ കോളെജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 4 മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളെജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in, കോളെജ് വെബ്‌സൈറ്റിലും 8547005000 എന്ന ഫോൺ നമ്പരിലും ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.