Representative image for new age engineering course.
Representative image for new age engineering course.Image by Freepik

സംസ്ഥാനത്ത് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ

തിരുവനന്തപുരം, പാലക്കാട്, തൃശൂർ എൻജിനീയറിങ് കോളെജുകളിലാണ് കോഴ്സുകൾ. എം.ടെക്കിന് ഓരോ വിഭാഗത്തിനും 18 വീതവും ബി.ടെക് 60 വീതവും സീറ്റ്.

തിരുവനന്തപുരം, പാലക്കാട്, തൃശൂർ എൻജിനീയറിങ് കോളെജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും. 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക. ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതം. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.

എംടെക് കോഴ്സുകൾ

  1. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളെജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് (അഡീഷണൽ ഡിവിഷൻ)

  2. പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളെജ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് ഇന്‍റർനെറ്റ് ഓഫ് തിങ്സ്

  3. തൃശൂർ ഗവ. എൻജിനീയറിങ് കോളെജ്: റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ

ബിടെക് കോഴ്സുകൾ

  1. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളെജ്: ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷണൽ ഡിവിഷൻ)

  2. തൃശൂർ ഗവ. എൻജിനീയറിങ് കോളെജ്: സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷണൽ ഡിവിഷൻ)

Trending

No stories found.

Latest News

No stories found.