യുകെയിൽ പിജി ചെയ്യാം, സ്കോളർഷിപ്പോടെ...
ഹ്യൂമൻ റിസോഴ്സാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. അതിസമർഥരായ വിദ്യാർഥികൾ... ബുദ്ധിമാന്മാരും ബുദ്ധിമതികളുമായ ഇന്ത്യൻ ജനത.
ഇവരാണ് ലോകത്തിനു മുമ്പിൽ ഇന്ത്യയെ ഇന്ത്യയാക്കുന്നത്. അതു കണ്ടറിഞ്ഞു തന്നെയാണ് ബ്രിട്ടൻ ഇന്ത്യക്കാരായ പ്രതിഭാശാലികൾക്കായി ഒരു സ്കോളർഷിപ്പ്-ഗ്രേറ്റ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട സമയമാണിത്. ഗ്രേറ്റ് സ്കോളർഷിപ്പ് 2024-25ലേക്ക് മിടുക്കരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഈ സ്കോളർഷിപ്പ് നേടുന്നതിലൂടെ യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ 10,000 യൂറോ വരെ സ്കോളർഷിപ്പ് ലഭിക്കും. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിനാണ് ഈ സ്കോളർഷിപ്പ് അനുവദിക്കുക. 2024-25 വിദ്യാഭ്യാസ വർഷത്തേയ്ക്കുള്ള ഗ്രേറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ താഴെ:
1. ഇന്ത്യൻ പൗരനായിരിക്കണം.
2. ഡിഗ്രി ഉള്ള വിഷയത്തിൽ നല്ല താൽപര്യവും അറിവും ഉണ്ടായിരിക്കണം.
3. ഒരു പ്രതിഭാധനനായ വിദ്യാർഥി എന്ന നിലയ്ക്ക് വ്യക്തിപരവും അക്കാദമിക്കുമായ പ്രവർത്തനമേഖലയിൽ മികവു തെളിയിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷയിൽ UK HEI നേടിയിരിക്കണം.
4. യുകെയിൽ പഠിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന മറ്റു വിദ്യാർഥികളുമായി ചർച്ച ചെയ്യുകയും തങ്ങളുടെ യുകെയിലെ പഠനാനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുന്ന നെറ്റ് വർക്കിങിന്‍റെ ഭാഗമാകാൻ താൽപര്യമുണ്ടായിരിക്കണം.
5.ർഥരായ ഉദ്യോഗാർഥികൾക്ക് തങ്ങളുടെ ഗ്രേറ്റ് സ്കോളർഷിപ്പ് പഠനകാലത്തെ അനുഭവങ്ങൾ പങ്കു വയ്ക്കാൻ ഗ്രേറ്റ് സ്കോളർഷിപ്പ് അലുമിനിസ് തയാറായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
കൂടുതൽ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റുമായി ബന്ധപ്പെടുക.
വ്യക്തിഗത സ്കോളർഷിപ്പുകൾക്ക് ഓരോ യൂണിവേഴ്സിറ്റിയുടെയും മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക.
ഗ്രേറ്റ് സ്കോളർഷിപ്പ് അപേക്ഷക്കുള്ള അവസാന തിയതി ഓരോ യൂണിവേഴ്സിറ്റിയ്ക്കും വെവ്വേറെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഡെഡ് ലൈൻസിനും ഇൻസ്റ്റിറ്റ്യൂഷന്‍റെ പേജ് സന്ദർശിക്കുക.
വിജയികളാകുന്ന വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റികളിൽ നിന്ന് അറിയിപ്പു ലഭിക്കും. അതിനു ശേഷമാകും സ്കോളർഷിപ്പ് തുക ലഭിക്കുക.
വിശദ വിവരങ്ങൾക്ക് :
https://study-uk.britishcouncil.org/scholarships-funding/great-scholarships