പിജി മെഡിക്കൽ കോഴ്‌സ്; ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

നവംബർ 23ന് വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
PG Medical Course option registration
പിജി മെഡിക്കൽ കോഴ്‌സ്; ഓപ്ഷൻ രജിസ്റ്റർ ചെയ്യാം
Updated on

2024 ലെ പി.ജി മെഡിക്കൽ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്‍റിനായി www.cee.kerala.gov.in വെബ്‌സൈറ്റിൽ നവംബർ 23ന് വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിച്ചവരും NEET PG 2024 നെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ യോഗ്യതയുള്ളവർക്ക് ഓപ്ഷനുകൾ സമർപ്പിക്കാം. സാധുവായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ നവംബർ 26ന് ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

എക്സൽ, പവർ ബി.ഐ ഡാറ്റ വിഷ്വലൈസേഷൻ പരിശീലനം

ഡാറ്റാ അനലൈസ്, വിഷ്വൽ പ്രസന്‍റേഷൻ തുടങ്ങിയവയിൽ ആധുനിക സാങ്കേതികതയുടെ ഉപയോഗ രീതികളെ കുറിച്ച് കേരള സർക്കാർ സ്ഥാപനമായ സെന്‍റർ ഫൊർ മാനെജ്മെന്‍റ് ഡെവലപ്മെന്‍റ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡൈനാമിക് ഡാഷ്ബോർഡുകൾ, തൽസമയ റിപ്പോർട്ടുകളുടെ രൂപീകരണം, ഡാറ്റാ ചിത്രീകരണത്തിന്‍റെ നവീനരീതികൾ തുടങ്ങിയവ പരിശീലനത്തിന്‍റെ ഭാഗമാണ്. മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി ഐ ടൂളുകളിലാണ് പരിശീലനം.

ഗവേഷകർ, വിപണന – മനുഷ്യവിഭവശേഷി മേഖലയിലെ പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്ക് പ്രയോജനകരമായ വിധമാണ് പരിശീലനം. ഇൻസ്പെയർ സീരീസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഡിസംബർ 7 ന് തൈക്കാടുള്ള സിഎംഡി സിൽവർ ജൂബിലി ഹാളിൽ വച്ചാണ് നടക്കുക. ഡിസംബർ 2 ന് മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8714259111, 0471-2320101, www.cmd.kerala.gov.in.

Trending

No stories found.

Latest News

No stories found.