വിദ്യാഭ്യാസ വാർത്തകൾ (18/08/2023)

പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
Symbolic Image
Symbolic Image
Updated on

പി​ജി മെ​ഡി​ക്ക​ൽ, ദ​ന്ത​ൽ കോ​ഴ്സ്: അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: പി​ജി മെ​ഡി​ക്ക​ൽ, ദ​ന്ത​ൽ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. www.cee.kerala.gov.in ൽ ​പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കോ​ളെ​ജു​ക​ളി​ൽ ഓ​ഗ​സ്റ്റ് 21ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന​കം പ്ര​വേ​ശ​നം നേ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ല​സ് വ​ൺ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി ഇ​ന്നു മു​ത​ൽ നാ​ളെ നാ​ല് മ​ണി വ​രെ അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ നി​ല​വി​ൽ ഏ​തെ​ങ്കി​ലും ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ നോ​ൺ-​ജോ​യി​നി​ങ് ആ​യ​വ​ർ, ഏ​തെ​ങ്കി​ലും ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​വ​ർ എ​ന്നി​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല. നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ www.hscap.kerala.gov.in -ൽ ​ഓ​ഗ​സ്റ്റ് 19 ന് ​രാ​വി​ലെ 9 മ​ണി​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Apply for Vacant Seats എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ഒ​ഴി​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി എ​ത്ര സ്‌​കൂ​ൾ /കോ​ഴ്സു​ക​ൾ വേ​ണ​മെ​ങ്കി​ലും ഓ​പ്ഷ​നാ​യി ഉ​ൾ​പ്പെ​ടു​ത്താം.

ഓവർസീസ് സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 15. ഫോൺ: 0471-2727379.

Trending

No stories found.

Latest News

No stories found.