5,000 സ്വപ്നങ്ങൾക്ക് ചിറകു നൽകി റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്

കേരളത്തിൽ നിന്ന് 226 പേർക്ക് സ്കോളർഷിപ്പ്, തെരഞ്ഞെടുത്ത ഒന്നാം വർഷ യുജി വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാന്‍റ്.
Reliance foundation scholarship results.
Reliance foundation scholarship results.
Updated on

കൊച്ചി/മുംബൈ: റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർഥികളെ തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണവുമായ സ്കോളർഷിപ്പ് സംരംഭങ്ങളിലൊന്നായ റിലയൻസ് ഫൗണ്ടേഷൻ യൂജി സ്‌കോളർഷിപ്പ് ബിരുദ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാന്‍റ് നൽകും. ഫലം അറിയാൻ, അപേക്ഷകർക്ക് www.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 5,500 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 58,000 വിദ്യാർഥികൾ സ്കോളർഷിപ്പിന് അപേക്ഷിച്ചു. ചിട്ടയായ യോഗ്യതാ മൂല്യനിർണയ പ്രക്രിയയിലൂടെയാണ് അന്തിമമായി 5000 പേരെ തെരഞ്ഞെടുത്തത്. അഭിരുചി പരീക്ഷയിലെ പ്രകടനവും 12ാം ക്ലാസിലെ മാർക്കുമാണ് ഇതിന് അടിസ്ഥനം. തെരഞ്ഞെടുത്ത 75% വിദ്യാർഥികളുടെയും വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണ്.

വിദ്യാഭ്യാസം, മികവ്, നവീകരണം എന്നിവയ്‌ക്കായുള്ള സമഗ്രമായ കാഴ്ചപ്പാടിന്‍റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ ഇന്നുവരെ, 23,136 വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ 48% പെൺകുട്ടികളും 3,001 പേർ വികലാംഗ വിദ്യാർഥികളുമാണ്. കൊമേഴ്‌സ്, കല, ബിസിനസ്/മാനേജ്‌മെന്‍റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സയൻസ്, മെഡിസിൻ, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്/ടെക്‌നോളജി എന്നിവയുൾപ്പെടെ എല്ലാ സ്ട്രീമുകളിൽ നിന്നുമുള്ള വിദ്യാർഥികൾ ഈ വർഷത്തെ കൂട്ടായ്മയിൽ ഉൾപ്പെടുന്നു. 1996 മുതൽ റിലയൻസ് സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.

Trending

No stories found.

Latest News

No stories found.