ശനിയാഴ്ച പ്രവൃത്തി ദിനം കുട്ടികൾക്ക് അമിതഭാരം

തീരുമാനത്തിനെതിരേ ജൂൺ 11ന് തിരുവനന്തപുരത്ത് ഡിജിഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ കെപിഎസ്‌ടിഎ തീരുമാനം
തീരുമാനത്തിനെതിരേ ജൂൺ 11ന് തിരുവനന്തപുരത്ത് ഡിജിഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ കെപിഎസ്‌ടിഎ തീരുമാനം
ശനിയാഴ്ച പ്രവൃത്തി ദിനം കുട്ടികൾക്ക് അമിതഭാരംRepresentative image
Updated on

കൊച്ചി: 25 ശനിയാഴ്ചകൾ സ്കൂളുകളിൽ പ്രവൃത്തി ദിനമാക്കികൊണ്ട് കുട്ടികൾക്ക് ആർടിഇ ആക്ടിലൂടെ നിയമപരമായി നൽകിയ അവകാശങ്ങളെ കാറ്റിൽ പറത്തി ചില സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് കെപിഎസ്‌ടിഎ. കോടതി ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് സർക്കാർ പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചതെന്നും ആരോപണം.

ഇത്തരം തീരുമാനങ്ങളെടുക്കേണ്ട ക്യുഐപി യോഗത്തിൽ 205 പ്രവൃത്തിദിനങ്ങൾ അംഗീകരിച്ചു കഴിഞ്ഞിട്ടും കലണ്ടർ പുറത്തിറക്കിയപ്പോൾ 220 ദിവസമാക്കിയത് എല്ലാ മേഖലയിലേയും പോലെ ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തേയും തകർക്കാനുള്ള ആസൂത്രിത നീക്കമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ പുറത്തിറക്കിയ കലണ്ടർ കോടതിയൽ ചോദ്യം ചെയ്യും. നിലവിൽ ശനിയാഴ്ചകളിൽ ജൂനിയർ റെഡ്ക്രോസ്, എസ്‌പിസി, എൻസിസി, സ്കൗട്ട് & ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, എൽഎസ്എസ്, യുഎസ്എസ് തുടങ്ങിയ പരിശീലനങ്ങളും പത്താം ക്ലാസ് ഉൾപ്പടെയുള്ള ക്ലാസുകൾക്ക് നടത്തുന്ന പ്രത്യേക പരിശീനങ്ങളും മേളകളുടെ നടത്തിപ്പുമെല്ലാം സർക്കാരിന്‍റെ ഈ തീരുമാനത്തിലൂടെ അവതാളത്തിലാകും.

പുതിയ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന ചർച്ചകളോ പഠനങ്ങളോ നടത്താൻ സർക്കാർ തയാറായിട്ടില്ല. സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരായി ജൂൺ 11ന് തിരുവനന്തപുരത്ത് ഡിജിഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താനാണ് കെപിഎസ്‌ടിഎ തീരുമാനം. അന്നേ ദിവസം വിദ്യാലയങ്ങളിൽ ബാഡ്ജ് ധരിച്ച് അധ്യാപകർ പ്രതിഷേധം പ്രകടപ്പിക്കുമെന്നും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ പറഞ്ഞു.

ഒന്നും സെറ്റാകാതെ അധ്യയന ദിനം വർധിപ്പിച്ച് കുട്ടികൾക്ക് അമിതഭാരം അടിച്ചേൽപ്പിച്ചതുകൊണ്ടുമാത്രം പൊതുവിദ്യാഭ്യാസം ശാക്തീകരിക്കാൻ കഴിയില്ലെന്നും ചർച്ചകൾ കൂടാതെ നടപ്പിലാക്കിയ കലണ്ടർ പരിഷ്ക്കരണം സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.