യൂണിമണി സ്റ്റുഡന്‍റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

രണ്ടാം സീസണിന്‍റെ രജിസ്ട്രേഷൻ 2024 ജൂലൈ ഒന്നു മുതൽ 2025 മാർച്ച് 31 വരെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

പ്രമുഖ ബാങ്കിങിതര ധനകാര്യ കമ്പനിയും വിദേശ നാണയ വിനിമയ സ്ഥാപനവുമായ യൂണിമണി ഫിനാൻഷ്യൽ സർവീസസിന്‍റെ സ്കോളർഷിപ്പ് പദ്ധതിക്കു തുടക്കമായി.വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ യൂണിമണി സ്റ്റുഡന്‍റ്സ് സ്റ്റാർസ് 2024 സ്കോളർഷിപ്പ്സിനാണ് ഔപചാരിക തുടക്കം കുറിച്ചത്.വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ ആദ്യ സീസൺ യൂണിമണി 2023 ജനുവരിയിലാണ് തുടങ്ങിയത്.രണ്ടാം സീസണിന്‍റെ രജിസ്ട്രേഷൻ 2024 ജൂലൈ ഒന്നു മുതൽ 2025 മാർച്ച് 31 വരെയാണ്.

സ്കോളർഷിപ്പിന് അർഹരാകുന്ന ഒന്നാം സ്ഥാനക്കാർക്ക് അഞ്ചു ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് രണ്ടു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവുമാണ് ലഭിക്കുക.നറുക്കെടുപ്പിലൂടെ പാദ വാർഷിക സമ്മാനമായി ലാപ് ടോപും പ്രതിമാസം ട്രോളി ബാഗും നൽകും. ആദ്യ സീസൺ സ്കോളർഷിപ്പ് പദ്ധതിയിൽ 25,000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തപ്പോൾ ഇത്തവണ 50,000ത്തിൽ പരം വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയായി ഉയർത്തിയത്. സ്കോളർഷിപ്പിന് അർഹത നേടുന്നതിന് പ്ലസ് ടു, ഡിപ്ലോമ,സ്കൂൾ കോളെജ് ബിരുദ, സിബിഎസ്ഇ, ഐസിഎസ് ഇ, യുജിസി, സ്റ്റേറ്റ്, സെൻട്രൽ സിലബസിലുള്ള വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദേശ സ്ഥാപനത്തിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം കുറഞ്ഞത് അറുപതു ശതമാനം മാർ‌ക്ക് ഉണ്ടായിരിക്കണം.

യൂണിമണി ശാഖകളിലോ unimoni.in , remitforex.com വെബ്സൈറ്റിലോ മാധ്യമ പരസ്യങ്ങളിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ സോഷ്യൽ മീഡിയ ലിങ്ക് മുഖേനയോ അപേക്ഷ നൽകാം.

Trending

No stories found.

Latest News

No stories found.