പട്ടിക ജാതി/പട്ടിക വർഗക്കാരായ യുവതി യുവാക്കൾക്കുള്ള സൗജന്യ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻ്റ് ഉണ്ടായിരിക്കും
spot admission to free courses for sc or st women and youth
പട്ടിക ജാതി/പട്ടിക വർഗക്കാരായ യുവതി യുവാക്കൾക്കുള്ള സൗജന്യ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ
Updated on

കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്‍റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻറർ പട്ടികജാതി പട്ടികവർഗക്കാരായ യുവതി യുവാക്കൾക്കുള്ള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് " Cyber Secured Web Development Associate" ഒരു വർഷം ദൈർഘ്യമുള്ള കോഴ്സാണ്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സൗജന്യ കോഴ്സ് നടത്തുന്നു.

ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന 30 വയസിൽ താഴെയുള്ളവരും, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്ത കുടുംബത്തിൽ നിന്നുള്ളവർക്ക് കോഴ്സ് തികച്ചും സൗജന്യമാണ്. പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻ്റ് ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ചുവടെ കൊടുത്തിരിക്കുന്ന രേഖകളും സഹിതം 15.06.24 ന് സ്പോട്ട് അഡ്മിഷൻ വേണ്ടി സെൻ്ററിൽ നേരിട്ട് ഹാജരാവണം..........

1)എസ്എസ്എൽസി ബുക്ക്

2)പ്ലസ് ടു സർട്ടിഫിക്കറ്റ്

3)ആധാർ കാർഡ്

4)ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ് 5)രണ്ട് ഫോട്ടോ6)ജാതി സർട്ടിഫിക്കറ്റ്

7)വരുമാന സർട്ടിഫിക്കറ്റ്

8) എംപ്ലോയ്മെൻ്റ് കാർഡ്

കൂടുതൽ വിവരങ്ങൾക്ക് .

ഫോൺ നമ്പർ  :04952301772

Trending

No stories found.

Latest News

No stories found.