എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ടൈംടേബിളായി

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടത്തും
Representative image
Representative image
Updated on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെയും മൂല്യ നിർണയ ക്യാംപുകൾ ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെയും നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 1 മുതൽ 26 വരെയായിരിക്കും. ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ ജനുവരി 22 ന് ആരംഭിക്കും. നിപ സാഹചര്യത്തിൽ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി വച്ചു. പ്ലസ് വൺ വിഎച്ച് എസ്ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്റ്റോബർ 9 മുതൽ 13 വരെ നടത്തും. വിജ്ഞാപനം ഒക്റ്റോബറിൽ പുറപ്പെടുവിക്കും. വിദ്യാർഥികൾക്ക് നല്ല രീതിയിൽ പഠിക്കുന്നതിനായാണ് വളരെ നേരത്തേ പരീക്ഷാ തിയതി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ

  1. 2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

  2. മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലിഷ്

  3. മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

  4. മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

  5. മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്

  6. മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

  7. മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി

  8. മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി

  9. മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

  10. ഐ.റ്റി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ

  1. മാർച്ച് 1 വെള്ളി- ഫിസിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി

  2. മാർച്ച് 5 ചൊവ്വ- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

  3. മാർച്ച് 7 വ്യാഴം- മാത്തമാറ്റിക്സ് , പാർട്ട് ത്രീ ലാംഗ്വേജസ് , സംസ്കൃതം -ശാസ്ത്ര, സൈക്കോളജി

  4. മാർച്ച് 14 -വ്യാഴം- കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

  5. മാർച്ച് 16 ശനി- ജോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്ക്, ജിയോളജി, അക്കൗണ്ടൻസി

  6. മാർച്ച് 19 ചൊവ്വ- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം- സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

  7. മാർച്ച് 21 വ്യാഴം- പാർട്ട് വൺ ഇംഗ്ലീഷ്

  8. മാർച്ച് 23 ശനി- പാട്ട് ടു ലാംഗ്വേജ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

  9. മാർച്ച് 26 ചൊവ്വ എക്കണോമിക്സ് ഇലക്ട്രോണിക്സ് സിസ്റ്റംസ്

Trending

No stories found.

Latest News

No stories found.