ഉപരിപഠനം സിംഗപ്പൂരിലായാലോ?

മികച്ച മാനെജ്മെെന്‍റ് സർവകലാശാലകളുമായി സിംഗപ്പൂർ
Study abroad, Singapore
NUSAndera
Updated on

ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളെ സമ്മാനിച്ച രാജ്യമാണ് സിംഗപ്പൂർ.കേരളത്തിൽ നിന്നും സിംഗപ്പൂരിൽ ഉപരിപഠനം നടത്തുന്ന വിദ്യാർ‌ഥികളും കുറവല്ല.സിംഗപ്പൂരിലെ മികച്ച മൂന്നു മാനെജ്മെന്‍റ് സർവകലാശാലകളെ ഇന്നു പരിചയപ്പെടാം.

മാനെജ്മെന്‍റ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ക്വാക്വരെല്ലി സൈമണ്ട്‌സ് (ക്യുഎസ്) വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് 2024 റഫർ ചെയ്യാം.ഈ റാങ്കിങ് പ്രകാരം സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനത്തും സിംഗപ്പൂരിലെ നാൻയാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി (എൻടിയു സിംഗപ്പൂർ) രണ്ടാം സ്ഥാനത്തുമാണ്.

വിദ്യാഭ്യാസരംഗത്ത് ശക്തമായ ആഗോള പ്രശസ്തിയും പാരമ്പര്യവും ഉള്ളതിനാൽ, സിംഗപ്പൂർ അന്തർദ്ദേശീയ വിദ്യാർഥികളുടെ മികച്ച ഹബ്ബാണ്.

സിംഗപ്പൂരിലെ മികച്ച മൂന്ന്സർവകലാശാലകളുടെ ലിസ്റ്റ്:

1. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി

സിംഗപ്പൂരിലെ ഒരു ദേശീയ ഗവേഷണ സർവകലാശാലയാണിത്. സിംഗപ്പൂർ സർവകലാശാലയുടെയും നന്യാങ് യൂണിവേഴ്സിറ്റിയുടെയും ലയനത്തിനു ശേഷം 1980 ൽ ഇത് ഔദ്യോഗികമായി സ്ഥാപിതമായി. നിയമം, കല, സാമൂഹിക ശാസ്ത്രം, എൻജിനീയറിങ്, ബിസിനസ്, സയൻസസ്, മെഡിസിൻ, ഡെന്‍റിസ്ട്രി, ഡിസൈനും പരിസ്ഥിതിയും,കംപ്യൂട്ടിങ്, സംഗീതം എന്നിവയുൾപ്പെടെ ബിരുദ, ബിരുദാനന്തര തലങ്ങളിൽ വിവിധ ശാഖകളിൽ യൂണിവേഴ്സിറ്റി ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. QS റാങ്കിങ് അനുസരിച്ച് ഇത് ഒരു മുൻനിര സർവകലാശാലയാണ്.

2. നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ (NTU സിംഗപ്പൂർ)

ഇതൊരു ഗവേഷണ പൊതു സർവകലാശാലയാണ്. എൻജിനീയറിങ്, ബിസിനസ്, സയൻസ്, മെഡിസിൻ, ഹ്യുമാനിറ്റീസ്, ആർട്‌സ്, സോഷ്യൽ സയൻസ്, ബിരുദ കോളെജുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ 35,000 ത്തോളം ബിരുദ, ബിരുദാനന്തര വിദ്യാർഥികളുണ്ട്. NTU അതിന്‍റെ എല്ലാ യോഗ്യമായ കെട്ടിട പദ്ധതികൾക്കും 100ശതമാനം ഗ്രീൻ മാർക്ക് പ്ലാറ്റിനം സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.

3. സിംഗപ്പൂർ മാനെജ്മെന്‍റ് യൂണിവേഴ്സിറ്റി

SMU എന്നും അറിയപ്പെടുന്ന ഇത് സിംഗപ്പൂരിലെ ഒരു പൊതു സർവകലാശാലയാണ്. ഇത് 2000-ലാണ് സ്ഥാപിതമായത്. ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബിസിനസ് അനലിറ്റിക്സ്, ഇക്കണോമിക്സ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഫർമേഷൻ സിസ്റ്റം മാനെജ്മെന്‍റ്, നിയമം, അക്കൗണ്ടൻസി, സോഷ്യൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഏകദേശം 10,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളെ SMU എൻറോൾ ചെയ്യുന്നു. റാങ്കിംഗിൽ ഇത് മൂന്നാം സ്ഥാനത്താണ്.

Trending

No stories found.

Latest News

No stories found.