ലോസ് ഏഞ്ജലസ്: 96-മത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൻഹൈമർ വാരിക്കൂട്ടിയത് ഏഴ് അവാർഡുകൾ. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുമായി.
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്, ആറ്റം ബോബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പൻഹൈമറെ അവതരിപ്പിച്ച കിലിയൻ മർഫിയാണ്. മികച്ച സഹനടനായി ഇതേ ചിത്രത്തിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒറിജിനൽ സ്‌കോർ - ലുഡ്‌വിഗ് ഗോരാൻസൺ, മികച്ച എഡിറ്റർ - ജെന്നിഫർ ലേം, മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ എന്നിവയാണ് ഓപ്പൻഹൈമർ നേടിയ മറ്റു പുരസ്കാരങ്ങൾ.
ദ ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ദി ബോയ് ആൻഡ് ദി ഹൈറൺ ആണ് മികച്ച അനിമേഷൻ ചിത്രം. ഫ്രഞ്ച് ചിത്രമായ അനാടമി ഓഫ് എ ഫാൾ എന്ന ചിത്രം മികച്ച തിരക്കഥയ്‌ക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി.
മൂന്ന് പുരസ്കാരങ്ങൾ പുവർ തിംഗ്സ് സ്വന്തമാക്കി. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.
പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക താഴെ: