നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

ക്രിസ് വേണു ഗോപാലും ദിവ്യയും പത്തരമാറ്റ് എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
actor chris venugopal marry actor divya
നടൻ ക്രിസ് വേണു ഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം
Updated on

നടൻ ക്രിസ് വേണു ഗോപാലും സീരിയൽ നടി ദിവ്യ ശ്രീധരും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. . നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ക്രിസ് വേണു ഗോപാലും ദിവ്യയും പത്തരമാറ്റ് എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. ചിത്രങ്ങൾക്കു താഴെ സൈബർ ബുള്ളിയിങ്ങ് ശക്തമാണ്. ക്രിസിന്‍റെ നരച്ച താടിയാണ് പരിഹാസത്തിന് കാരണമാകുന്നത്.

ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. ക്രിസിന്‍റെ മോട്ടിവേഷണൽ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അടുപ്പമുണ്ടായിരുന്നില്ല. തന്‍റെ ബന്ധു വഴി വന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്നും മക്കളുടെ സമ്മതം കൂടി ചോദിച്ചതിനു ശേഷമാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ദിവ്യ പറഞ്ഞു. മക്കളെ ആക്സപ്റ്റ് ചെയ്യാൻ സാധിക്കുന്നയാളാണ് ക്രിസെന്നും മക്കൾക്ക് അച്ഛന്‍റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ടെന്നും ദിവ്യ. ദിവ്യയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ആദ്യ വിവാഹമെന്നും ദിവ്യ.

മോട്ടിവേഷണൽ സ്പീക്കർ, എഴുത്തുകാരൻ, വോയ്സ് കോച്ച്, ഹിപ്നോതെറാപ്പിസ്റ്റ്, എന്നീ മേഖലകളിലും ക്രിസ് സജീവമാണ്. ഇരുപതിലധികം സിനിമകളിലും അത്ര തന്നെ സീരിയലുകളിലും ക്രിസ് അഭിനയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.