പറവൂർ: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംസ്കാരം. ഓർമക്കുറവും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പറവൂർ ചെറിയ പിള്ളിയിലെ വീട്ടിൽ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭർത്താവ്. രണ്ട് ആൺമക്കളിൽ ഒരാൾ പിറന്ന് എട്ടാം നാളിലും മറ്റൊരാൾ പതിമൂന്നാം വയസ്സിലും മരണപ്പെട്ടിരുന്നു.