വിൻസി അലോഷ്യസ് പേരു മാറ്റി; കാരണം മമ്മൂട്ടി!

നടി വിൻസി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം പുതിയ പേര് അപ്പ്‌ഡേറ്റ് ചെയ്തു
Vincy Aloshious
Vincy Aloshious
Updated on

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വിൻസി അലോഷ്യസ് തന്‍റെ പേരിൽ ചെറിയൊരു മാറ്റം വരുത്തി. അതിനു കാരണമായത് മെഗാസ്റ്റാർ മമ്മൂട്ടിയുമായി നടത്തിയ ഒരു സംഭാഷണവും.

വിൻസി എന്ന പേര് വിൻ സി എന്നു പിരിച്ചാണ് മമ്മൂട്ടി തന്നെ അഭിസംബോധന ചെയ്തതെന്ന് നടി പറയുന്നു. അത് ഇഷ്ടപ്പെട്ടതു കൊണ്ട് Win C എന്നിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പേര് പരിഷ്കരിച്ചിരിക്കുകയാണ്.

ഇനി എല്ലാവരും തന്നെ അങ്ങനെ വിളിച്ചാൽ മതിയെന്ന ആഗ്രഹവും അവർ പ്രകടിപ്പിക്കുന്നുണ്ട്. പ്രൊഫൈലുകളിൽ പേരു മാറ്റിയതിനൊപ്പം നൽകിയ കുറിപ്പിലാണ് വിശദീകരണം.

Trending

No stories found.

Latest News

No stories found.