രൺബീർ കപൂർ നായകനാകുന്ന ആനിമൽ റിലീസ് നീട്ടി

ചിത്രത്തിന്‍റെ വിഎഫ്എക്സ് ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തിലാണിത്
രൺബീർ കപൂർ നായകനാകുന്ന ആനിമൽ റിലീസ് നീട്ടി
Updated on

രൺബീര്‍ കപൂര്‍ നായകനാകുന്ന ആനിമലിന്‍റെ റിലീസ് തീയതിയില്‍ മാറ്റം. ചിത്രത്തിന്‍റെ വിഎഫ്എക്സ് ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തിലാണിത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്യാനായിരുന്നു മുൻ തീരുമാനം. ഡിസംബര്‍ 1 ആണ് പുതിയ റിലീസ് തീയതി.

അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, ശക്തി കപൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

അര്‍ജുന്‍ റെഡ്ഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ സന്ദീപ്‌ റെഡ്ഡി വാങ്കയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹിന്ദി,തമിഴ്, തെലുങ്ക്,കന്നട, മലയാളം തുടങ്ങിയ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.