ആതിരയുടെ മകള്‍ അഞ്ജലി: ട്രെയ്‌ലർ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്| Video

മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രത്തിൻ്റെത് എന്ന് സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നു

നാല് വര്‍ഷത്തിനു ശേഷം സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആതിരയുടെ മകള്‍ അഞ്ജലിയുടെ ട്രെയ്‌ലർ പുറത്ത്. 37 മുതൽ 47 വരെ പ്രായത്തിലുള്ള സ്ത്രീകളും അവർ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻ്റെ പ്രമേയം. സംവിധാനത്തിനൊപ്പം തിരക്കഥയും നിര്‍മ്മാണവും നിർവഹിക്കുന്ന ചിത്രം ആതിരയുടെ മകള്‍ അഞ്ജലിയുടെ ട്രെയ്‌ലറിന് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുണ്ട് എന്നും പുതുമ നൽകുന്നു.

കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഏപ്രിലിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത്. നൂറോളം പുതിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമടങ്ങിയിരിക്കുന്നു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രത്തിൻ്റെത് എന്ന് സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നു.

2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ച സന്തോഷ് പണ്ഡിറ്റ് പിന്നീട് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നായകൻ സന്തോഷ് തന്നെയാണ്. കൂടാതെ സിനിമയുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് കൈകാര്യം ചെയ്തിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ബ്രോക്കര്‍ പ്രേമചന്ദ്രന്‍റെ ലീലാവിലാസങ്ങളാണ് അവസാനമിറങ്ങുന്ന സാന്തിഷ് പണ്ഡിറ്റ് ചിത്രം.

Trending

No stories found.

More Videos

No stories found.