'അയൽ വാശി' ഏപ്രിലിൽ തിയെറ്ററിലെത്തും

നവാഗതനായ ഇർഷാദ് പരാരിയാണു ചിത്രത്തി‌ന്‍റെ രചനയും സംവിധാനവും
'അയൽ വാശി' ഏപ്രിലിൽ തിയെറ്ററിലെത്തും
Updated on

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയൽ വാശി ഏപ്രിൽ 21നു തിയെറ്ററുകളിലെത്തും. നവാഗതനായ ഇർഷാദ് പരാരിയാണു ചിത്രത്തി‌ന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫാമിലി കോമഡി എന്‍റർടെയ്നറായാണു ചിത്രം ഒരുങ്ങിയിരിക്കുന്നത്.

തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്‍റെ നിർമാണം. മുഹസിൻ പരാരിയും ചിത്രത്തിൽ നിർമാണപങ്കാളിയാണ്.

നിഖില വിമലാണ് നായിക. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് "അയൽവാശി".

ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണു മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനം ജേക്സ് ബിജോയ് . എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആർഓ-എ.എസ് ദിനേശ്, മീഡിയ പ്രെമോഷൻ-സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ-ഒബ്സ്‌ക്യുറ ഡിസൈൻ-യെല്ലോ ടൂത്ത്.

Trending

No stories found.

Latest News

No stories found.