ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ബോളിവുഡ് സിനിമ വരുന്നു

പൂർവകാല കഥയെ രേഖപ്പെടുത്തുമ്പോൾ മാത്രം വെള്ളിത്തിരയിൽ എത്തുന്ന നിറവിന്യാസം. അപ്പോഴാണു പൂർണമായൊരു ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കുന്നത്
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ബോളിവുഡ് സിനിമ വരുന്നു
Updated on

അഭ്രപാളിയിൽ നിറങ്ങളൊഴുകി തുടങ്ങിയിട്ട് കാലം കുറെയായി. ബ്ലാക്ക് ആൻഡ് വൈറ്റ് എന്നാൽ പഴയതിനെ സൂചിപ്പിക്കാനുള്ള ഉപാധി മാത്രമായി. ഫ്ളാഷ് ബാക്കിൽ കറുപ്പിലും വെളുപ്പിലുമായൊരു പൂർവകാല കഥയെ രേഖപ്പെടുത്തുമ്പോൾ മാത്രം വെള്ളിത്തിരയിൽ എത്തുന്ന നിറവിന്യാസം. അപ്പോഴാണു പൂർണമായൊരു ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കുന്നത്. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഭീഡ് എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിലാണു പുറത്തിറങ്ങുക.

തും ബിൻ, തപ്പഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു അനുഭവ് സിൻഹ. പുതിയ ചിത്രമൊരുക്കുമ്പോൾ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലേക്കു മാറാൻ കാരണമുണ്ടെന്നു പറയുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ കാലത്തെ തൊഴിലാളികളുടെ പലായനവും, സാധാരണക്കാരുടെ ജീവിതവുമൊക്കെയാണു ഭീഡ് എന്ന ചിത്രത്തിൽ പറയുന്നത്. 1947 കാലത്തെ വിഭജനത്തിനു തുല്യമായ അവസ്ഥയിലായിരുന്നു ജനങ്ങൾ. പലായനത്തിന്‍റെ കാലത്തെ രേഖപ്പെടുത്തുന്നതു കൊണ്ടാണു ബ്ലാക്ക് ആൻഡ് വൈറ്റിലേക്കു മാറാൻ തീരുമാനിച്ചത്, അനുഭവ് സിൻഹ പറയുന്നു.

ലോക്ക്ഡൗൺ കാരണം ജോലി നഷ്ടമായ സാധാരണക്കാരുടെയും, അവരുടെ കുടുംബത്തിന്‍റെയും ജീവിതമാണു ബീഡ് എന്ന സിനിമയിലൂടെ പറയുന്നത്. ജനങ്ങളുടെ പോരാട്ടത്തിന്‍റെയും പലായനത്തിന്‍റെയും കഥ പറയുമ്പോൾ ഏറ്റവും അനുയോജ്യമായതു ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നാണു സംവിധായകന്‍റെ പക്ഷം. രാജ്കുമാർ റാവു, ഭൂമി പട്നേക്കർ എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർച്ച് 24-നു ചിത്രം തിയെറ്ററുകളിലെത്തും.

Trending

No stories found.

Latest News

No stories found.